Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോൺസണ്​ ജന്മനാടി​െൻറ...

ജോൺസണ്​ ജന്മനാടി​െൻറ ഉൗഷ്​മള വരവേൽപ്

text_fields
bookmark_border
ജോൺസണ്​ ജന്മനാടി​െൻറ ഉൗഷ്​മള വരവേൽപ്
cancel
പേരാമ്പ്ര: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ ഒളിമ്പ്യൻ ജിൻസൺ ജോൺസണ് ജന്മനാടി​െൻറ ഉൗഷ്മള വരവേൽപ്. കരിപ്പൂരിൽ വിമാനമിറങ്ങിയ ജിൻസണെ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഹാരമണിയിച്ച് സ്വീകരിച്ചു. പിതാവ് ജോൺസൺ, മാതാവ് ഷൈലജ എന്നിവരും പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജിതേഷ് മുതുകാട്, പഞ്ചായത്ത് അംഗങ്ങളായ ജയേഷ് മുതുകാട്, ഡെയ്സി ജോസഫ്, ആദ്യകാല കോച്ച് കെ.എം. പീറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പേരാമ്പ്ര വഴി ചക്കിട്ടപാറയിലേക്ക് ആനയിച്ചു. വീട്ടിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഹൃദ്യമായ വരവേൽപാണു നൽകിയത്. മുത്തശ്ശി പത്മാവതി അമ്മ സ്നേഹ ചുംബനം നൽകിയപ്പോൾ അയൽവാസി ദേവി പൊന്നാടയണിയിച്ചു. മധുര പലഹാര വിതരണവും നടത്തി. സാമൂഹിക രാഷ്ട്രീയ നേതാക്കളായ ബേബി കാപ്പുകാട്ടിൽ, ഇ.എസ്. ജെയിംസ്, പി.പി. രഘുനാഥ്, വി.വി. കുഞ്ഞിക്കണ്ണൻ, രാജേഷ് തറവട്ടത്ത്, ഇ.എം. ശ്രീജിത്ത്, പി.പി. രാജീവൻ, സുബിൻ ആലപുരം, ഗിരീഷ് കോമച്ചംകണ്ടി, ഏലിക്കുട്ടി പീറ്റർ, ജോബി മാത്യു, രാജൻ വർക്കി തുടങ്ങിയവരും ജിൻസണെ അനുമോദിക്കാൻ വീട്ടിലെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story