Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരവധി കേസുകളിലെ പ്രതി ...

നിരവധി കേസുകളിലെ പ്രതി പിടിച്ചുപറിക്കിടെ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: ലഹരി മരുന്ന് വിൽപന, മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിച്ചുപറി ശ്രമത്തിനിടെ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി പുത്തൻപുരയിൽ സക്കീർ (27) ആണ് കോഴിക്കോട് െറയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ െകാൽക്കത്തയിലേക്ക് പോകാൻ ട്രെയിൻ കാത്തുനിന്ന ബംഗാൾ സ്വദേശി സന്തോഷി​െൻറ പോക്കറ്റിൽനിന്ന് പഴ്സും മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിക്കവേ റെയിൽേവ എസ്.െഎ ജംഷീദും സംഘവുമാണ് പിടികൂടിയത്. പൊന്നാനി, തിരൂർ, കോഴിക്കോട് ടൗൺ, കസബ എന്നിവിടങ്ങളിൽ കഞ്ചാവ് കേസ് അടക്കം ഇയാൾക്കെതിരെ നിലവിലുണ്ട്. ഒരിക്കൽ പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയിരുന്നു. പ്രതി നേരത്തേ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സക്കീറിനെ റിമാൻഡ് ചെയതു. എസ്.െഎമാരായ ശ്രീനീവാസൻ, ഗജേന്ദ്രൻ, എ.എസ്.െഎമാരായ സുനിൽകുമാർ, അപ്പുട്ടി, പ്രസാദ്, സിവിൽ പൊലീസ് ഒാഫിസർ മനോജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story