Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 6:11 AM GMT Updated On
date_range 11 Sep 2018 6:11 AM GMTഅംഗൻവാടി: അടിസ്ഥാന സൗകര്യമൊരുക്കണം
text_fieldsbookmark_border
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡിൽ കുളങ്ങരത്ത് പാറക്കുളത്തിനു സമീപം പ്രവർത്തിക്കുന്ന 49ാം നമ്പർ അംഗൻവാടി കെട്ടിടത്തിന് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ആവശ്യം. വർഷങ്ങളായി ഷെഡിൽ പ്രവർത്തിച്ച അംഗൻവാടിക്ക് കെട്ടിടം പണിയാൻ പദ്ധതി വിഹിതമായി പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷം രൂപയുടെ പ്രവൃത്തി കഴിഞ്ഞുവെങ്കിലും തറ ടൈൽസ് പാകലും വൈദ്യുതീകരണവും പൂർത്തിയായിട്ടില്ല. നിർമാണം പൂർത്തിയാക്കാതെ പണിതീരാത്ത കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റിയിരിക്കുകയാണ്. റവന്യൂ പുറമ്പോക്കിൽ അഞ്ചു സെൻറ് സ്ഥലം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ റവന്യൂ വകുപ്പ് സാമൂഹികക്ഷേമ വകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് ഒരു വർഷത്തിനുശേഷം പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം പണി പൂർത്തിയാക്കുകയും ചെയ്തു. അടുത്ത പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി ബാക്കി പണി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. 25ഒാളം കുട്ടികളാണ് അംഗൻവാടിയിൽ എത്തുന്നത്. ഇവർക്കുവേണ്ട ഫർണിച്ചർ, കസേര, മേശ തുടങ്ങിയ സൗകര്യങ്ങളും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story