Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ പ്രവർത്തനത്തിന് മാതൃക തീർത്ത് 'വെളിച്ചം' വാട്സ്ആപ് കൂട്ടായ്മ

text_fields
bookmark_border
നാദാപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പീപ്ൾ ഫൗണ്ടേഷന് താങ്ങായി നാദാപുരം 'വെളിച്ചം' വാട്സ്ആപ് കൂട്ടായ്മ. പീപ്ൾ ഫൗണ്ടേഷൻ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 20,000 രൂപ ഭാരവാഹികൾ ഏൽപിച്ചു. വാട്സ്ആപ് കൂട്ടായ്മ പ്രതിനിധികളായ ഇസ്മായിൽ പുന്നോത്തങ്കണ്ടി, കരുവാരിയിൽ മഹമൂദ്, പറമ്പത്ത് റാഷിദ്, പി.പി. റഫീഖ്, നൗഷാദ് പുന്നോത്തങ്കണ്ടി, സി.കെ. ബഷീർ എന്നിവർ സംബന്ധിച്ചു. പീപ്ൾ ഫൗണ്ടേഷനുവേണ്ടി ഇ. സിദ്ദീഖ്, തൊടുവയിൽ ഫൈസൽ, വി.കെ. ത്വൽഹത്ത് എന്നിവർ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story