Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 6:11 AM GMT Updated On
date_range 2018-09-11T11:41:59+05:30ഇയ്യാട്ട് വീട് കത്തിനശിച്ചു
text_fieldsഎകരൂല്‍: ഉണ്ണികുളം പഞ്ചായത്ത് 20ാം വാർഡിൽ ഇയ്യാട് കരിമ്പാപൊയില്‍ ഗംഗാധരെൻറ (65) വീട് കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. ഗംഗാധരനും കുടുംബവും വട്ടോളിയിലെ മകളുടെ വീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഓടിട്ട വീട്ടില്‍നിന്ന്‍ തീ ആളിപ്പടരുന്നത് അയല്‍വാസികളാണ് കണ്ടത്. നാട്ടുകാരെത്തി നരിക്കുനി ഫയര്‍ഫോഴ്‌സിനെയും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. വീട് പൂര്‍ണമായും കത്തിയിരുന്നു. തീപിടിത്തമുണ്ടായതോടെ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി, പാചകവാതക ബന്ധം വിച്ഛേദിച്ചിരുന്നു. വീട്ടുപകരണങ്ങളും മകന്‍ സുരേഷിെൻറ മക്കളായ അഭിനന്ദ്, ആവണി എന്നിവരുടെ പഠനോപകരണങ്ങള്‍, ലാപ്ടോപ്, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും പൂർണമായി കത്തിനശിച്ചു. ഭൂമിയുടെ ആധാരവും കൂലിവേലക്കാരനായ സുരേഷിെൻറയും ഭാര്യയുടെയും സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്, വാര്‍ഡ് അംഗം ഗിരിജ തെക്കേടത്ത്, ശിവപുരം വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story