Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 6:06 AM GMT Updated On
date_range 2018-09-11T11:36:02+05:30കായപ്പനച്ചിയിൽ കാർ തലകീഴായി മറിഞ്ഞു; വൻ അപകടം ഒഴിവായി
text_fieldsനാദാപുരം: അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു മൂന്നു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കായപ്പനച്ചി ബസ്സ്റ്റോപ്പിന് സമീപത്തെ പറമ്പിൽ ഇടിച്ചുകയറിയ കാർ തലകീഴായി മറിയുകയായിരുന്നു. പാറക്കടവ് സ്വദേശികൾ സഞ്ചരിച്ച KL 18 Q 355 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. നാദാപുരം പൊലീസ് സ്ഥലത്തെത്തി.
Next Story