Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ് പ്രതിഷേധ...

യു.ഡി.എഫ് പ്രതിഷേധ പ്രകടനം

text_fields
bookmark_border
യു.ഡി.എഫ് പ്രതിഷേധ പ്രകടനം
cancel
താമരശ്ശേരി: അനിയന്ത്രിത പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.പി.എയുടെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന രാജ്യവ്യാപക ബന്ദും ഹര്‍ത്താലും വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി ടൗണില്‍ പ്രകടനം നടത്തി. ലീഗ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പഴയ ബസ്സ്റ്റാൻഡില്‍ സമാപിച്ചു. പ്രതിഷേധ സംഗമം ഡി.സി.സി ജന. സെക്രട്ടറി പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.എം. അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. പി.പി. ഹാഫിസ് റഹിമാന്‍, കെ. സരസ്വതി, എ.പി. ഉസയിന്‍, എ.പി. മൂസ, എന്‍.പി. റസാഖ്, എം. സുല്‍ഫീക്കര്‍ എന്നിവർ സംസാരിച്ചു. നവാസ് ഈര്‍പ്പോണ സ്വാഗതവും സുബൈര്‍ വെഴുപ്പൂര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് സുനില്‍ കെടവൂര്‍, ശംസീര്‍ എടവലം, സി. മുഹ്‌സിന്‍, പി.എ. അനില്‍കുമാര്‍, എം.ടി. അയ്യൂബ് ഖാന്‍, വി.കെ.എ. കബീര്‍, മഹേന്ദ്രന്‍ ചുങ്കം, മജീദ് കാരാടി, പി.കെ. പ്രമോദ്, മനോജ് ചെമ്പ്ര, എ.കെ. സീതി, കെ.പി. ജസീറലി, പി.പി. ഗഫൂര്‍, ജെ.ടി. അബ്ദുറഹിമാന്‍, നിയാസ് ഇല്ലിപ്പറമ്പില്‍, റഹീം എടക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story