Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:59 AM GMT Updated On
date_range 2018-09-11T11:29:59+05:30കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണം
text_fieldsകൽപറ്റ: വയനാട്ടിലെ കാർഷികവിളകളായ കാപ്പി, അടക്ക, കുരുമുളക് എന്നിവയുടെ വിളവ് ഏകദേശം പൂർണമായും നശിച്ചതിനാൽ, നിലനിൽപിന് ബുദ്ധിമുട്ടുന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കേരള സീനിയര്‍ സിറ്റിസൺസ് ഫോറം വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പെൻഷന്‍ അനുവദിക്കുന്നതിന് സർക്കാര്‍ നിർദേശിച്ച മാനദണ്ഡങ്ങള്‍ അശാസ്ത്രീയവും അസ്വീകാര്യവുമാണെന്നും പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ വയോജനങ്ങള്‍ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് വയോജന കൗൺസില്‍ വിളിച്ചു ചർച്ചചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. എ.പി. വാസുദേവൻ നായര്‍, പി. കൃഷ്ണന്‍, മൂസ ഗൂഡലായ്, മോഹനഭായ്, ടി.വി. രാജന്‍, ടി. പത്രോസ്, സി.കെ. ഉണ്ണി എന്നിവര്‍ സംസാരിച്ചു. തരിയോട് റോഡിലെ പാലം കൂടുതൽ ഇടിഞ്ഞു; ഗതാഗതം നിരോധിച്ചു വൈത്തിരി: തരിയോട് റോഡിൽ പാറത്തോടിനടുത്ത വളവിലെ പാലം കൂടുതൽ ഇടിഞ്ഞതിനാൽ ഇതുവഴി മുഴുവൻ വാഹനങ്ങൾക്കും യാത്രനിരോധനം ഏർപ്പെടുത്തി. നേരത്തേ വലിയവാഹനങ്ങൾ മാത്രമായിരുന്നു നിരോധിച്ചിരുന്നത്. പാലം പണി ഉടൻ തുടങ്ങുമെന്നും എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും പി.ഡബ്ല്യു.ഡി എൻജിനീയർ അറിയിച്ചു. MONWDL22 വൈത്തിരി-തരിയോട് റോഡിൽ പാറത്തോടിനടുത്ത വളവിലെ പാലം ഇടിഞ്ഞ നിലയിൽ പരിപാടികൾ ഇന്ന് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയം: എസ്.വൈ.എസ് ജില്ല സാന്ത്വനം സമിതിയുടെ നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട സാന്ത്വനം വളൻറിയര്‍മാരെ ആദരിക്കൽ -കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍-12.00
Next Story