Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:59 AM GMT Updated On
date_range 2018-09-11T11:29:59+05:30മാവോവാദികൾ ദുരിതാശ്വാസ ഭക്ഷണക്കിറ്റുകൾ തട്ടിയെടുത്തെന്ന് പരാതി
text_fieldsവൈത്തിരി: മാവോവാദികൾ സുഗന്ധഗിരിയിലെ ആദിവാസികളിൽനിന്ന് ഭക്ഷണക്കിറ്റുകൾ തട്ടിയെടുത്തതായി പരാതി. ഒരാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച് പരാതി ൈവത്തിരി സ്റ്റേഷനിൽ ലഭിച്ചത്. പ്രളയശേഷമുള്ള ദുരിതാശ്വാസത്തിെൻറ ഭാഗമായി ലഭിച്ച അരിയടക്കമുള്ള ഭക്ഷണസാധനങ്ങൾ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നുവത്രെ. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കവെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് സുഗന്ധഗിരി, അംബ പ്രദേശത്തുള്ളവർ മാവോവാദികളിൽനിന്നും കാട്ടാനകളിൽനിന്നും പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Next Story