Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.വൈ.എഫ്‌.ഐ സംസ്ഥാന...

ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളനം: താമരശ്ശേരി ബ്ലോക്കില്‍ വിവിധ പരിപാടികള്‍

text_fields
bookmark_border
കൊടുവള്ളി: നവംബര്‍ 12 മുതല്‍ 15 വരെ കോഴിക്കോട് നടക്കുന്ന ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബ്ലോക്കില്‍ ഒരു നിര്‍ധനകുടുംബത്തിന് വീട് നിർമിച്ചു നല്‍കും. ഉരുള്‍പൊട്ടലില്‍ പിതാവ് നഷ്ടപ്പെട്ട കുട്ടിയുടെ പഠനച്ചെലവ് പൂർണമായും ബ്ലോക്ക് കമ്മിറ്റി വഹിക്കും. വര്‍ഗീയതക്കെതിരെ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെ യൂനിറ്റ് തലങ്ങളില്‍ 'മാനവികം' ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 മണിക്ക് താമരശ്ശേരിയില്‍ യുവതിസംഗമം നടക്കും. പൊലീസ് മര്‍ദനം ഏറ്റുവാങ്ങി ജയില്‍വാസം അനുഭവിച്ച പഴയകാല പ്രവര്‍ത്തകരെ ആദരിക്കും. ചലച്ചിത്രോത്സവം, മെഗാ ക്വിസ്, കലാകായിക മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഡി.വൈ.എഫ്‌.ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡൻറ് വി. ലിജു, സെക്രട്ടറി ടി. മഹറൂഫ്, ട്രഷറര്‍ സന്ദീപ് മാടത്തില്‍, ജോയൻറ് സെക്രട്ടറി പി. ലെനിന്‍ ദാസ് ബാബു എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story