Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാത്തമംഗലം വായനശാല...

ചാത്തമംഗലം വായനശാല കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
ചാത്തമംഗലം: പൊതുജന വായനശാല കെട്ടിടം അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ലഭിച്ച നാലുലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത ഒന്നരലക്ഷം ഉപയോഗിച്ച് ഫർണിച്ചറും മറ്റും സജ്ജമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷതവഹിച്ചു. ചാത്തമംഗലം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി. സുന്ദരൻ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ സുരേന്ദ്രൻ ചെത്തുകടവ്, വായനശാല ചുമരുകളിൽ സാഹിത്യകാരന്മാരെയും കഥാപാത്രങ്ങളെയും പുനർസൃഷ്ടിച്ച ചിത്രകാരന്മാരായ സിഗ്നി ദേവരാജൻ, ഷാജി ചെത്തുകടവ്, ഗിരീഷ് മലയമ്മ, കൃഷ്ണൻ പാതിരിശ്ശേരി എന്നിവരെ ആദരിച്ചു. ബി.ഡി.ഒ ജയപ്രകാശൻ, പഞ്ചായത്ത് അംഗം ഷാജു കുനിയിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ. ഗംഗാധരൻ നായർ, പി.സി. വാസുദേവൻ നായർ, പി. ദാമോദരൻ നമ്പീശൻ, പി. ഷൈപു, ടി.കെ. സുധാകരൻ, എം. ഗോപാലകൃഷ്ണൻ, എൻ.പി. ഹംസ, എം.ടി. വിനോദ്, ഗോപാലകൃഷ്ണൻ ചൂലൂർ, കെ. ഗംഗാധരൻ, ഭരതൻ കരിക്കിനാരി, പി. മുഹമ്മദ്, കെ.പി. നളിനാക്ഷൻ, സി.പി. ഉഷാകരൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എം.കെ. വേണു സ്വാഗതവും പ്രസിഡൻറ് പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story