Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:35 AM GMT Updated On
date_range 2018-09-11T11:05:59+05:30മാല പിടിച്ചുപറി സംഘം നഗരത്തിൽ സജീവം
text_fieldsകോഴിക്കോട്: ൈബക്കിലെത്തി മാല പിടിച്ചുപറിക്കുന്ന സംഘം നഗരത്തിൽ വീണ്ടും സജീവമാകുന്നു. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതിനെ തുടർന്ന് അമർച്ച െചയ്യപ്പെട്ട കേസുകളാണ് വീണ്ടും വർധിക്കുന്നത്. കഴിഞ്ഞ ആഴ്ച അഞ്ചു കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച മാത്രം നടക്കാവ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകൾ രജിസ്റ്റർ െചയ്തു. റോഡിലൂടെ ഒറ്റക്ക് നടന്നുപോകവെ വെസ്റ്റ്ഹിൽ സ്വദേശി കസ്തൂരിയുടെ നാലു പവെൻറയും പാലാഴി നിരഞ്ജനയിൽ അംബികയുടെ രണ്ടര പവെൻറയും കോട്ടൂളി പനാത്ത്താഴത്തെ ബേബിയുടെ ഒന്നേമുക്കാൽ പവെൻറയും മാലകളാണ് അപഹരിച്ചത്. ഹെൽമറ്റ് വെച്ചതിനാൽ പ്രതികളെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ലെങ്കിലും കണ്ടാൽ അറിയുമെന്നാണ് കസ്തൂരി പൊലീസിനോട് വ്യക്തമാക്കിയത്. അതിനാൽ നേരത്തേ ഇത്തരം കേസുകളിൽ പിടിയിലായവരുടെ ഫയൽഫോേട്ടാ പൊലീസ് ഇവരെ കാണിക്കും. മൂന്നുകേസിലും ഒരേ സംഘമാണോ കവർച്ചക്കാർ എന്ന സംശയവും പൊലീസിനുണ്ട്. പിടിച്ചുപറി കേസുകൾ വ്യാപകമായതോടെ, നേരത്തേ ഇത്തരം കേസുകളിൽ അറസ്റ്റിലായവരെയും ബൈക്ക് മോഷണ കേസുകളിൽ പിടിയിലായവരെയും ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം നടത്തി നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയിരുന്നു. ഇത്തരം കേസുകളിൽ ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയവരുടെ പ്രവർത്തനം നിരീക്ഷിച്ച് വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ഇവരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുകയും ചെയ്തിരുന്നു. സംശയകരമായ സാഹചര്യത്തിൽ ബൈക്കിൽ കറങ്ങുന്നവരുടെ ബൈക്കിെൻറ നമ്പറുകളും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തു. ഇൗ നടപടികളെല്ലാമാണ് കേസുകളുടെ എണ്ണം കുറച്ചുെകാണ്ടുവന്നത്. ഇൗ നടപടികളെല്ലാം നിലച്ചതോടെയാണ് കേസുകളുടെ എണ്ണം വീണ്ടും കൂടാൻ കാരണമെന്നാണ് വിമർശനം. സി.സി.ടി.വി കാമറ ദൃശ്യങ്ങളാണ് പലപ്പോഴും തെളിവാകുന്നെതന്ന് മനസ്സിലാക്കിയ കൊള്ള സംഘങ്ങൾ കടകളും വീടുകളും ഇല്ലാത്ത ആളൊഴിഞ്ഞ ഉൗടുവഴികളിൽനിന്നാണ് മാലപിടിച്ചുപറിക്കുന്നത്. ബൈക്കുകളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും മോഷ്ടിച്ച ബൈക്കുകൾ ഉപയോഗിച്ചും പിടിക്കപ്പെടാനുള്ള സാഹചര്യവും ഇല്ലാതാക്കുന്നു.
Next Story