Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരയാട് ഗംഗാധരൻ...

കാരയാട് ഗംഗാധരൻ അനുസ്മരണം

text_fields
bookmark_border
മേപ്പയൂർ: പ്രതികൂല സാഹചര്യങ്ങളിലും പാർട്ടി കെട്ടിപ്പടുക്കുന്നതിന് പ്രവർത്തിച്ച ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു കാരയാട് ഗംഗാധരനെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി.പി.ഐ നേതാവും അരിക്കുളത്തെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കാരയാട് ഗംഗാധര​െൻറ രണ്ടാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് കാരയാട് എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. ബിജു അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി, കെ.കെ. ബാലൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി ഇ. കുഞ്ഞിരാമൻ, കാരയാട് കുഞ്ഞികൃഷ്ണൻ, എം.എം. സുധ, എം.വി. ശശി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story