Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:23 AM GMT Updated On
date_range 2018-09-11T10:53:59+05:30പഞ്ചായത്ത് കൈയൊഴിഞ്ഞു; പ്രളയ മാലിന്യം കോൺഗ്രസ് പ്രവർത്തകർ ശേഖരിച്ചു
text_fieldsപന്തീരാങ്കാവ്: പ്രളയത്തെ തുടർന്ന് പുഴകളിലും തോടുകളിലും റോഡുകളിലുമെല്ലാം അടിഞ്ഞുകൂടിയ മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് അയച്ച് കോൺഗ്രസ് പ്രവർത്തകർ. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസിെൻറ നേതൃത്വത്തിലാണ് ടൺകണക്കിന് ജൈവ-അജൈവ മാലിന്യം സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നേരേത്ത ഗ്രാമപഞ്ചായത്ത് വാഹനം സംഘടിപ്പിച്ച് സംഭരിച്ച മാലിന്യം കൊണ്ടുപോകുമെന്ന് ഉറപ്പുനൽകിയിരുന്നതായി അബ്ദുൽ അസീസ് പറഞ്ഞു. പിന്നീട് വെള്ളം കയറിയ വീടുകളിലെ മാലിന്യവും നാട്ടുകാർ ചാക്കുകളിലാക്കി എത്തിച്ചതോടെ ഗ്രാമപഞ്ചായത്ത് പിൻവലിയുകയായിരുന്നത്രേ. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കലക്ടർ വാഹനം അയക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ തന്നെ ലോറി ഒരുക്കി മാലിന്യം നീക്കുകയായിരുന്നു.
Next Story