Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപികയെ ആദരിച്ചു

അധ്യാപികയെ ആദരിച്ചു

text_fields
bookmark_border
അധ്യാപികയെ ആദരിച്ചു
cancel
ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്, എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു.വിരമിച്ച മലയാളം അധ്യാപിക എ.വി. രജിതകുമാരിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങ് പ്രിൻസിപ്പൽ എം.വി. സൈദ് ഹിസാമുദ്ധീൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ലീഡർ വി. മുഹമ്മദ് ബാരിഷ്, രജിതകുമാരി ടീച്ചറെ പൊന്നാട അണിയിച്ചു. ടി.കെ മാജിദ്, സി. നിഹ്ല, പി.കെ. അഹമ്മദ് ഹസീം, പി. ശരത്, പി. ആദർശ് എന്നിവർ അധ്യാപകർക്ക് ഉപഹാരം സമ്മാനിച്ചു. പി. അബ്ദു നസീർ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ പി.എം. നൗഷാദ്, കെ. രാജേഷ് ജോസ്, പി.എ. രൂപ, ടി.എസ്. ജിജിന, കെ.എം. ഫെമിന, കെ. ഷീജ ഗോപാലകൃഷ്ണൻ, പി. ഉമർ, പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story