Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപനമരം ചങ്ങാടക്കടവ്...

പനമരം ചങ്ങാടക്കടവ് പദ്ധതിയിൽ പമ്പിങ്ങില്ല; കർഷകർ നിരാശയിൽ

text_fields
bookmark_border
പനമരം: ചങ്ങാടക്കടവ് പദ്ധതിയിൽ പമ്പിങ് നടക്കാത്തത് കർഷകരെ നിരാശയിലാക്കുന്നു. വെള്ളമില്ലാത്തതിനാൽ 200 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്. 50 കുതിര ശക്തിയുടെ രണ്ട് മോട്ടോറുകൾ ചങ്ങാടക്കടവ് പമ്പ് ഹൗസിലുണ്ടെങ്കിലും രണ്ടും പ്രവർത്തിക്കുന്നില്ല. വെള്ളപ്പൊക്കത്തിൽ പമ്പ് ഹൗസ് മുങ്ങിപോയതിനെതുടർന്നാണ് മോേട്ടാറുകൾ തകരാറിലായത്. മോട്ടോറുകളിൽ ചളി കയറിയിട്ടുണ്ട്. ജലലഭ്യത കുറവാണെങ്കിലും കർഷകർ പ്രതിസന്ധികൾ തരണം ചെയ്ത് കൃഷി ചെയ്തിട്ടുണ്ട്. മോേട്ടാറുകൾ നന്നാക്കി പമ്പിങ് തുടങ്ങിയാൽ മാത്രമേ കൃഷിക്ക് ഉപകാരപ്രദമാകുകയുള്ളു. പനമരം പഞ്ചായത്തിലെ പ്രധാന നെൽകൃഷി കേന്ദ്രമാണ് പരക്കുനി വയൽ. പനമരം പുഴയോരത്ത് വിശാലമായി പരന്നുകിടക്കുന്ന വയലിൽ നെൽകൃഷി ചെയ്യാൻ കർഷകർ തയാറാണെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ കിട്ടാറില്ല. പമ്പ് ഹൗസ് പ്രവർത്തിപ്പിച്ചാൽ ഇത്തവണയും നെൽകൃഷി നടത്താം. എന്നാൽ, സമയബന്ധിതമായി അതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. പനമരം പുഴയോരത്തെ പമ്പ് ഹൗസിൽ നിന്നും ഒന്നര കിലോമീറ്ററിലേറെ ദൂരത്തിലാണ് കനാലുള്ളത്. കഴിഞ്ഞ വർഷവും കനാൽ അറ്റകുറ്റപ്പണി നടത്തിയതാണ്. അതിനാൽ വെള്ളം കനാലി​െൻറ അറ്റം വരെ എത്തും. പമ്പ് ഹൗസുള്ള ഭാഗത്ത് പുഴ കടുത്ത വേനലിലും വറ്റിയിട്ടില്ല. പരക്കുനി പാടശേഖര സമിതിയുടെ കീഴിൽ നൂറോളം കർഷകരാണ് ഇപ്പോൾ ചെറുകിട ജലസേചന വിഭാഗത്തി​െൻറ കനിവ് കാക്കുന്നത്. 300 ഏക്കറിലേറെ നെൽവയൽ ഉണ്ടായിരുന്ന പരക്കുനിയിൽ ഇപ്പോൾ 200 ഏക്കറോളമായി നെൽകൃഷി കുറയാൻ കാരണം ജലസേചന വിഭാഗത്തി​െൻറ വർഷങ്ങളായി തുടരുന്ന നിസ്സംഗതയാണ്. ഇഷ്ടിക കളങ്ങളൊന്നും ഈ ഭാഗത്ത് വന്നിട്ടില്ല എന്നതും എടുത്തു പറയണം. പദ്ധതി കാര്യക്ഷമമാകാത്ത പക്ഷം അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജലസേചന പദ്ധതി ഇല്ലാത്തതിനാലാണ് മാത്തൂർവയലിലും മറ്റും കർഷകർ നെൽവയൽ ഇഷ്ടിക കളം നടത്താൻ പാട്ടത്തിന് കൊടുത്ത് വരുമാനമുണ്ടാക്കുന്നത്. SUNWDL1 ചങ്ങാടക്കടവ് പദ്ധതിയുടെ പമ്പ് ഹൗസ് അപകട ഭീഷണിയിൽ മൈലമ്പാത്തി പാലം പൊഴുതന: വെള്ളപൊക്കത്തെ തുടർന്ന് മൈലമ്പാത്തി പാലം അപകട ഭീഷണിയിൽ. വെള്ളം കയറി മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പാലത്തി​െൻറ അരികുവശം വീണ്ടും ഇടിഞ്ഞതാണ് പാലം അപകടത്തിലാകാൻ കാരണമായത്. പാലത്തിനോട് ചേർന്ന് നിർമിച്ച സംരക്ഷണ ഭിത്തിയുടെ അടിഭാഗം തകർന്നു മണ്ണിടിഞ്ഞുപോയതിനാൽ രണ്ടു മീറ്ററോളം താഴ്ച ഉണ്ടായിരിക്കുകയാണ്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മണ്ണിടിയാനുള്ള സാധ്യത ഏറുകയാണ്. 2000ത്തിൽ കെ. മുരളീധരൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലമാണിത്. പൊഴുതനയിൽ നിന്നും ജനവാസ മേഖലകളായ മൈലമ്പാത്തിയിലേക്ക് എത്തിപ്പെടാൻ നാട്ടുകാരുടെ ഏക ആശ്രയമാണിത്്. SUNWDL3 മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ പൊഴുതന മൈലമ്പാത്തി പാലം മാലിന്യക്കൂമ്പാരങ്ങളുടെ ശവപ്പറമ്പായി മൊയ്തീൻ പാലം * സംസ്കരണ സംവിധാനങ്ങൾ കാര്യക്ഷമമായില്ല അച്ചൂർ: പൊഴുതന പഞ്ചായത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ മൊയ്തീൻ പാലം അജൈവ മാലിന്യങ്ങളുടെ ശവപ്പറമ്പായി മാറുന്നു. പ്രദേശത്ത് കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരങ്ങൾ നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാകുന്നു. കച്ചവട സ്ഥാപനങ്ങളിൽനിന്നും തള്ളുന്ന മാലിന്യത്തിനു പുറമെ വെള്ളപ്പൊക്കം മൂലം വീടുകളിൽനിന്ന് നീക്കം ചെയ്ത മാലിന്യങ്ങൾ കൂടി എത്തിയതോടെയാണ് നാട്ടുകാർ കൂടുതൽ ദുരിതത്തിലായത്. പൊഴുതന-ആറാംമൈൽ റൂട്ടിലായി അച്ചൂരിനടുത്തായി റോഡിന് സമീപത്തുള്ള മൊയ്തീൻ പാലത്തിന് അടുത്താണ് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം നിറഞ്ഞ് ഈ ഭാഗത്ത് നിക്ഷേപിക്കാൻ സ്ഥലമില്ലാതായതോടെ തൊട്ടടുത്ത് ഒഴുകുന്ന പുഴയിൽ മാലിന്യം തള്ളുന്ന നടപടികളാണ് ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഓടകളിലും റോഡുകളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ രൂക്ഷമായ ദുർഗന്ധമാണ് ഉണ്ടാക്കുന്നത്. മാലിന്യ കൂമ്പാരങ്ങൾ വ്യാപകമായതോടെ പഞ്ചായത്തിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉയരുന്നത്. അച്ചൂർ, മൈലമ്പാത്തി എന്നീ പാലത്തിനടിയിലും പുഴക്കരയിലും വൻതോതിൽ മാലിന്യം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർന്നിട്ടും മാലിന്യ കൂമ്പാരം നീക്കുകയോ കുഴി കുത്തി കുഴിച്ച് മൂടി ഇതിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത പഞ്ചായത്തി​െൻറ നടപടി വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൊഴുതന പഞ്ചായത്ത് 2017 വർഷത്തിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിഹരിക്കുന്നതിനായി ഹോമിയോ ഡിസ്പെൻസറിക്ക് സമീപത്തായി മാലിന്യ സംസ്കരണ യൂനിറ്റ് നിർമിച്ചിട്ടുെണ്ടങ്കിലും നാളിതുവരെയായിട്ടും ഇതി​െൻറ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പദ്ധതി പ്രവർത്തനം തുടങ്ങിയാൽ ജൈവ-അജൈവ മാലിന്യങ്ങളെ തരംതിരിച്ച് നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്താനാകുമെന്ന കണക്കുകൂട്ടലിലാണ് നാട്ടുകാർ. SUNWDL2 മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്ന പൊഴുതന മൊയ്തീൻ പാലം പ്രദേശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story