Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 5:51 AM GMT Updated On
date_range 9 Sep 2018 5:51 AM GMTദുരിതാശ്വാസനിധി: കണക്കുകൾ സുതാര്യമാക്കണം -കെ.എസ്.ടി.യു
text_fieldsbookmark_border
കോഴിക്കോട്: അധ്യാപകരിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും പ്രളയ ദുരിതാശ്വാസത്തിലേക്ക് പിരിച്ചെടുത്ത തുക അർഹരായവർക്കു മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങി കണക്കുകൾ സുതാര്യമാക്കണമെന്നും കെ.എസ്.ടി.യു ജില്ല അധ്യാപക സംഗമം ആവശ്യപ്പെട്ടു. അധ്യാപകരിൽനിന്ന് ഒരു മാസത്തെ ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കരുതെന്നും സംഗമം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എം.പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂർ, സെക്രട്ടറിമാരായ പി.കെ. അസീസ്, പി.കെ.എം ശഹീദ്, ജില്ല ജനറൽ സെക്രട്ടറി കെ.എം.എ. നാസർ, സി.എച്ച് മൊയ്തു. എൻ.പി. അബ്ദുൽ ഹമീദ്, വി.കെ. മുഹമ്മദ് റഷീദ്, സി.ഇ. റഹീന, എൻ.കെ. അബ്ദുസലീം, കെ.വി. കുഞ്ഞമ്മദ്, ടി. ജമാലുദ്ദീൻ, കെ.പി. സാജിദ്, കാദർ പുല്ലാളൂർ, കെ.വി. തൻവീർ, അബ്ദുൽ റസാഖ് കുന്ദമംഗലം, കെ. മുഹമ്മദ് അസ്ലം, ജാബിർ മുക്കം, മുഹമ്മദ് ഇല്യാസ് എന്നിവർ സംസാരിച്ചു.
Next Story