Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടിപ്പറുകളുടെ വാഴ്​ച...

ടിപ്പറുകളുടെ വാഴ്​ച വീണ്ടും; ചുരം റോഡ് അപകടാവസ്ഥയിലേക്ക്

text_fields
bookmark_border
വൈത്തിരി: ഇടവേളക്ക് ശേഷം അനുമതി ലഭ്യമായതിനെ തുടർന്ന് ഓടിത്തുടങ്ങിയ ലോറികളും ടിപ്പറുകളും നിയന്ത്രണങ്ങൾ ലംഘിച്ച് അമിതഭാരവുമായി വീണ്ടും ചുരം റോഡ് വാഴുന്നു. ചുരം സുരക്ഷ മുൻനിർത്തി എല്ലാത്തരം വലിയ വാഹനങ്ങളുടെയും ഗതാഗതം കോഴിക്കോട് ജില്ല കലക്ടർ നിരോധിച്ചിരുന്നു. ചരക്കു ലോറികൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് പിന്നീട് അനുമതി നൽകിയിരുന്നു. എന്നാൽ, ചരക്കു ഗതാഗതം പുനഃസ്ഥാപിക്കണമെന്നു ഭരണകൂടത്തിനുമേൽ കടുത്ത സമ്മർദമുണ്ടായതിനെ തുടർന്നാണ് ആഗസ്റ്റ് നാലു മുതൽ നിയന്ത്രണങ്ങളോടെ കലക്ടർ ചരക്കുലോറികൾക്ക് അനുമതി നൽകിയത്. ഇതനുസരിച്ച് ആറു ചക്രങ്ങളിൽ കൂടുതലില്ലാത്തതും മൊത്തം 15 ടണ്ണിൽ കൂടുതൽ ഭാരമില്ലാത്തതുമായ ചരക്കുലോറികൾക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഈ നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തിയാണ് ഇപ്പോൾ നൂറുകണക്കിന് ടിപ്പർ, ടോറസ് ലോറികൾ ദിനേന ചുരം കയറുന്നത്. 15 ടണ്ണിനു പകരം ഇരുപത്തഞ്ചും മുപ്പത്തഞ്ചും ടൺ ഭാരമുള്ള ടിപ്പറുകളാണ് ചുരം കയറിയിറങ്ങുന്നത്. ആറു ചക്രം നിഷ്കർഷിച്ചിട്ടുള്ള സ്ഥാനത്ത് പത്തും പന്ത്രണ്ടും ചക്രങ്ങളുള്ള വാഹനങ്ങളാണ് ഓടുന്നത്. പകൽ ആറു ചക്രമുള്ളതും 10 ടൺ ഭാരമുള്ളതുമായ ടിപ്പറുകളാണ് ഓടുന്നതെങ്കിൽ രാത്രി 11 കഴിയുന്നതോടെ വണ്ടികളുടെ ഭാരവും വലുപ്പവും കൂടുകയാണ്. മിക്ക ടോറസുകളും കെട്ടിട നിർമാണത്തിനുള്ള എംസാൻഡ് സാധനങ്ങളാണ് കൊണ്ടുപോകുന്നത്. വെള്ളം മിക്സ് ചെയ്ത സാൻഡ് രാത്രികളിൽ ചുരുങ്ങിയത് 30 ടൺ തൂക്കത്തിലാണ് കടത്തുന്നത്. വയനാട്ടിൽ ക്വാറി നിയന്ത്രണം കർശനമായതിനാൽ കഴുത്തറുപ്പൻ വിലക്ക് വയനാട്ടിൽ കെട്ടിടനിർമാണത്തിനുള്ള മെറ്റലും മണലുമൊക്കെ വിറ്റഴിക്കാനാവുമെന്നതിനാലാണ് മുക്കം, താമരശ്ശേരി മേഖലകളിൽനിന്നുള്ള ക്രഷറുകളിൽനിന്നും ക്വാറികളിൽനിന്നുമൊക്കെയായി വൻതോതിൽ ചുരം കയറ്റുന്നത്. ആരും പരിശോധിക്കാനില്ലാത്തതു കൊണ്ട് രാത്രിയാണ് ചുരത്തിലൂടെ വൻ ലോഡുമായി ടിപ്പർ ലോറികൾ സഞ്ചരിക്കുന്നത്. ഒരു ദിവസം തെന്ന കൂടുതൽ ലോഡുകൾ ചുരം കയറ്റി ലാഭം കൊയ്യുകയെന്ന അജണ്ട മുൻനിർത്തി ഇൗ ടിപ്പറുകെളാക്കെ അമിതവേഗത്തിലാണ് ചുരം കയറുന്നതും ഇറങ്ങുന്നതും. ലക്കിടിയിലും അടിവാരത്തും പൊലീസ് എയ്ഡ് പോസ്റ്റിൽ ആകെ അനുവദിക്കപ്പെട്ടത് എട്ട് പൊലീസുകാരെയാണ്. ഷിഫ്റ്റ് അനുസരിച്ച് ഡ്യൂട്ടി മാറുമ്പോൾ പലപ്പോഴും രണ്ടു പേരാണുണ്ടാവുക. രാത്രി അമിതഭാരം കയറ്റിപ്പോകുന്ന വണ്ടികൾ കൈകാണിച്ചാലും നിർത്താറില്ല. പിന്തുടർന്നു പോകാൻ വാഹനവുമില്ല. താമരശ്ശേരി സ്റ്റേഷനിലെ പൊലീസുകാരാണിവിടെയുള്ളത്. അടിവാരം പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് താമരശ്ശേരിയിൽനിന്ന് നിയോഗിക്കപ്പെട്ട പൊലീസുകാരിൽനിന്നാണ് ലക്കിടി, അടിവാരം എന്നിവിടങ്ങളിൽ പരിശോധനക്ക് പൊലീസിനെ വെച്ചത്. പേക്ഷ, എണ്ണത്തിൽ കുറവാണെന്നു മാത്രം. വാഹനങ്ങൾ ചുരം കയറിക്കഴിയുമ്പോൾ മാത്രമാണ് പൊലീസ് അറിയുന്നത്. ചുരം റോഡുകളിൽ വാഹനം പരിശോധിക്കാൻ പൊലീസുകാരുമില്ല, വാഹനവുമില്ല. വാഹന വകുപ്പിനും ചുരത്തിൽ രാത്രി പട്രോളിങ്ങിന് സൗകര്യമില്ല. അവരും ഉന്നയിക്കുന്നത് ജീവനക്കാരുടെ എണ്ണക്കുറവാണ്. രാത്രി പട്രോളിങ്ങിന് പോയാൽ പിന്നെ പകൽ ഉദ്യോഗസ്ഥരില്ലാതാകുമത്രേ. ലോറികളുടെ ഭാരത്തിനു നിയന്ത്രണം വെച്ചിട്ടുണ്ടെങ്കിലും ഭാരം അളക്കാൻ സംവിധാനമില്ല. ഇൗ നിലക്കുപോയാൽ മാസങ്ങൾ കൊണ്ടുതന്നെ ചുരം പഴയ അവസ്ഥയിലാകുമെന്നാണ് വിലയിരുത്തൽ. ബാണാസുര ഡാം ഷട്ടറുകള്‍ അടച്ചു പടിഞ്ഞാറത്തറ: ജില്ലയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയെന്ന് ആക്ഷേപം നിലനിൽക്കുന്ന ബാണസുര ഡാമി​െൻറ ഉയര്‍ത്തിയ ഷട്ടറുകള്‍ രണ്ട് മാസത്തിന് ശേഷം അടച്ചു. ഡാം കമീഷന്‍ ചെയ്തതിനുശേഷം ആദ്യമായാണ് തുടര്‍ച്ചയായി രണ്ടു മാസത്തോളം ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയത്. 242.3767 മില്യന്‍ മീറ്റര്‍ ക്യുബിക് വെള്ളമാണ് ഈ കാലയളവില്‍ കരമാന്‍തോട്ടിലേക്ക് തുറന്നുവിട്ടത്. ജൂലൈ 15നാണ് ബാണാസുര റിസർവോയറില്‍ വെള്ളം സംഭരണ ശേഷിയായ 775.6 മീറ്ററില്‍ എത്തിയതോടെ ജനങ്ങള്‍ക്ക് ഉച്ചഭാഷിണിയിലൂടെയുള്‍പ്പെടെ മുന്നറിയിപ്പു നല്‍കിയ ശേഷം ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 10 സ​െൻറി മീറ്റര്‍ മാത്രമുയര്‍ത്തി സെക്കൻഡില്‍ 8.5 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിയത്. മഴയുടെ ശക്തി കൂടിയതോടെ പലപ്പോഴായി വെള്ളം തുറന്നുവിടുന്നതി​െൻറ തോത് കൂട്ടുകയും കുറക്കുകയും ചെയ്തു. ആഗസ്റ്റ് അഞ്ചിന് മഴകുറഞ്ഞതോടെ പൂർണമായും ഷട്ടറുകള്‍ അടച്ചു. രണ്ടു ദിവസത്തിന് ശേഷം ഏഴിനാണ് വീണ്ടും ഷട്ടര്‍ തുറന്നത്. എട്ടിന് രാവിലെ വെള്ളം തുറന്നുവിടുന്ന തോത് പ്രത്യേക മുന്നറിയിപ്പുകളൊന്നും കൂടാതെ 2.90 മീറ്റര്‍ വരെയാക്കി ഒറ്റയടിക്ക് ഉയര്‍ത്തി. 247 ക്യുബിക് മീറ്റര്‍ വെള്ളമാണ് സെക്കൻഡില്‍ തുറന്നുവിട്ടത്. ഇതോടൊപ്പം കനത്തമഴയും ജില്ലയില്‍ പെയ്തതോടെയാണ് പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. കനത്ത മഴക്ക് പുറമെ റിസർവോയർ പരിസരത്ത് 40ഒാളം ഉരുള്‍പൊട്ടലുമുണ്ടായെന്നായിരുന്നു ഡാം അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, വെള്ളപ്പൊക്കത്തില്‍ വീടുകളിലുള്ള വിലപ്പെട്ട രേഖകള്‍പോലും എടുക്കാന്‍ കഴിയാതെ കുടുംബങ്ങള്‍ക്ക് വീട് വിട്ടോടിപ്പോവേണ്ടി വന്നു. ഇതോടെ, ഡാം മാനേജ്മ​െൻറിനെതിരെ വ്യാപക പരാതികളുയര്‍ന്നു. മനുഷ്യാവകാശ കമീഷനുവരെ ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡാമിലെ വെള്ളം മഴ ശമിച്ചിട്ടും 773.7 മീറ്റര്‍ വരെ താഴ്ന്നശേഷം മാത്രമാണ് വെള്ളിയാഴ്ച ഉച്ചക്ക് 12ഒാടെ ഷട്ടര്‍ പൂർണമായും അടച്ചത്. തുലാവര്‍ഷം ശക്തമാവുമെന്ന മുന്നറിയിപ്പ് മാനിച്ചാണ് ഷട്ടറുകള്‍ അടക്കാതെ തുറന്നുവിട്ടതെന്നാണ് സൂചന. വിദ്യാർഥികളുടെ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നു മീനങ്ങാടി: കോളജ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികളുടെ കഥകൾ സമാഹരിക്കുന്നു. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ബാവ കെ. പാലുകുന്നാണ് കഥകൾ എഡിറ്റ് ചെയ്യുന്നത്. തെരഞ്ഞെടുത്ത കഥകൾ നീർമാതളം ബുക്സ് പ്രസിദ്ധീകരിക്കും. കഥകൾ അയക്കേണ്ട വിലാസം: ഡോ. ബാവ കെ. പാലുകുന്ന്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മീനങ്ങാടി, വയനാട് 673591. ഇ-മെയിൽ: bavakpalukunnu@gmail.com.
Show Full Article
TAGS:LOCAL NEWS 
Next Story