Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:51 AM GMT Updated On
date_range 8 Sep 2018 5:51 AM GMTസായാഹ്ന ധർണ നടത്തി
text_fieldsbookmark_border
മേപ്പയൂർ: ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന ഇടതു സർക്കാറിെൻറ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എസ്.കെ. അസ്സയിനാർ ഉദ്ഘാടനം ചെയ്തു. വി. മുജീബ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.എ. ലത്തീഫ്, അൻവർ കുന്നങ്ങാത്ത് എന്നിവർ സംസാരിച്ചു. കെ.കെ. മൊയ്തീൻ, ഹുസൈൻ കമ്മന, പി. മൊയ്തീൻ, മുജീബ് കോമത്ത്, ഫൈസൽ ചാവട്ട്, കീഴ്പ്പോട്ട് മൊയ്തി, എം.പി. ആഷിദ് എന്നിവർ നേതൃത്വം നൽകി. മേപ്പയൂർ: ക്ഷേമ പെൻഷൻ അട്ടിമറിച്ച ഇടതു സർക്കാറിെൻറ ജനവിരുദ്ധ നടപടിക്കെതിരെ ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ചെറുവണ്ണൂർ ടൗണിൽ . പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.കെ. അബ്ദുറഹിമാൻ ധർണ ഉദ്ഘാടനം ചെയ്തു. എൻ. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എൻ.എം. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.കെ. നൗഫൽ, എം.വി. മുനീർ, സി.പി. കുഞ്ഞമ്മത്, കെ.ടി. അമ്മത് മുസ്ലിയാർ, എൻ. അഹമ്മദ് മൗലവി, കെ. മുഹമ്മദലി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story