Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:41 AM GMT Updated On
date_range 2018-09-08T11:11:59+05:30പ്രളയബാധിതർക്ക് ആശ്വാസമേകാൻ തുറയൂരിൽ ജനസംഗമം
text_fieldsപയ്യോളി: ദുരിതബാധിതർക്ക് ആശ്വാസം പകരാനും നാടിെൻറ പുനർ നിർമാണത്തിൽ പങ്കുചേരാനും തുറയൂർ ഗ്രാമപഞ്ചായത്തിെല ജനം ശനിയാഴ്ച പയ്യോളി അങ്ങാടിയിൽ സംഗമിക്കുന്നു. കലാകാരന്മാർ, പൊതുപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, പ്രവാസികൾ, വ്യാപാരി സമൂഹം, വിവിധ മേഖലകളിൽ പണിയെടുക്കുന്നവർ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ, കുട്ടികൾ തുടങ്ങി ഒേട്ടറെ പേർ പങ്കുചേരും. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെ തുറയൂർ ടൗണിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ജനം സംഗമിക്കുന്നത്. സന്ദർശിക്കാനെത്തുന്നവരുടെയും തുറയൂരിെൻറയും സാമ്പത്തിക സഹായം സംഗമവേദിയിൽ പ്രത്യേകം സജ്ജമാക്കിയ പെട്ടികളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കും. സംഗമത്തിെൻറ മുന്നോടിയായി വിളംബരജാഥ, കൂട്ടയോട്ടം, ബൈക്ക് റാലി എന്നിവ നടന്നു. തുറയൂരിലെ കലാകാരന്മാർ വേദിയിൽ കലാരൂപങ്ങൾ അവതരിപ്പിക്കും. സംഗമം നടനും ഹാസ്യകലാകാരനുമായ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്യും. മിമിക്രി ആർട്ടിസ്റ്റും നടനുമായ സിറാജ് തുറയൂർ കൺവീനറും പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ എ.െക. അബ്ദുറഹ്മാൻ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷരീഫ മണലുംപുറത്ത് എന്നിവരുടെ നേതൃത്വത്തിലുമാണ് സംഗമം സംഘടിപ്പിക്കുന്നത്.
Next Story