Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടകളില്‍ മോഷണം;...

കടകളില്‍ മോഷണം; രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
താമരശ്ശേരി: കടകളില്‍ കവര്‍ച്ച നടത്തുന്ന രണ്ടുപേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പില്‍ ഷഹനാദ് (20), കാസർകോട് ഹോസ്ദുര്‍ഗ് നസീമ ക്വാർട്ടേഴ്‌സില്‍ അലാവുദ്ദീന്‍ (44) എന്നിവരെയാണ് എസ്.ഐ സായൂജ്കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ആഗസ്റ്റ് മൂന്നിനായിരുന്നു മോഷണം നടത്തിയത്. കാരാടി ഭാരത് പെട്രോള്‍ പമ്പ് ഓഫിസില്‍ സൂക്ഷിച്ച 500 രൂപയും വിദേശ കറന്‍സികളും കവര്‍ന്നത് ഷഹനാദാണെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് കാരാടി പുതിയ ബസ്സ്റ്റൻറ് പരിസരത്തെ കമ്പ്യൂട്ടര്‍ സ​െൻററില്‍നിന്ന് 20,000 രൂപയും ഒരു ലാപ്‌ടോപ്, സ്മാർട്ട്ഫോണ്‍ എന്നിവ മോഷ്ടിച്ചതും ഷഹനാദാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ സമീപത്തെ സ്റ്റുഡിയോയുടെ പൂട്ട് പൊളിച്ച് കാമറ കവര്‍ന്ന കേസിലും സിവില്‍ സ്‌റ്റേഷനടുത്തു തന്നെയുള്ള കടയില്‍നിന്ന് ലാപ്‌ടോപ് കവര്‍ന്നതും ഇരുവരും ചേര്‍ന്നാണ്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story