Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേമ പെൻഷൻ അട്ടിമറി:...

ക്ഷേമ പെൻഷൻ അട്ടിമറി: മുസ്​ലിം ലീഗ്​ ധർണ നടത്തി

text_fields
bookmark_border
കോഴിേക്കാട്: ലക്ഷക്കണക്കിന് പാവങ്ങളെ ബാധിക്കുംവിധം മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയും അശാസ്ത്രീയമായ കണക്കെടുപ്പ് നടത്തിയും പെൻഷൻ ലിസ്റ്റിൽ വെട്ടിനിരത്തൽ നടത്തിയ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ല ഒാർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഡ്വ. എസ്.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് കെ. മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. എ.ടി. മൊയ്തീൻ കോയ, സി.ടി. സക്കീർ ഹുസൈൻ, ഹമീദ് കോട്ടുമ്മൽ, എം.പി. മൊയ്തീൻ ബാബു, പി. സക്കീർ എന്നിവർ സംസാരിച്ചു. അഡ്വ. എ.വി. അൻവർ സ്വാഗതവും എം.എ. നിസാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story