Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കിലെത്തിയവർ മാല...

ബൈക്കിലെത്തിയവർ മാല പൊട്ടിച്ചു

text_fields
bookmark_border
മണക്കടവ്: ബൈക്കിലെത്തിയവർ യുവതിയുടെ മാല കവർന്നു. പള്ളിയൻ മണക്കടവത്ത് മോസ്കോ ഹൗസിൽ ഷാജിയുടെ ഭാര്യ സ്വപ്നയുടെ മാലയാണ് മോഷ്ടാക്കൾ കവർന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12 നാണ് സംഭവം. മണക്കടവ് ആത്മബോധോദയം വായനശാലയിലെ ലൈബ്രേറിയയായ സ്വപ്ന ലൈബ്രറിയിൽനിന്നും സമീപത്തുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയവർ മാല തട്ടിപ്പറിച്ച് മുങ്ങുകയായിരുന്നു. പിടിവലിയിൽ മാലയുടെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടു. സ്വപ്നയുടെ പരാതിയിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുനിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story