Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.എസ്​ ബാങ്കിൽ നടന്ന...

യു.എസ്​ ബാങ്കിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട​വരിൽ ആന്ധ്ര സ്വദേശിയും

text_fields
bookmark_border
ന്യൂയോർക്ക്: അമേരിക്കയിലെ സിൻസിനാറ്റിയിലെ ബാങ്കിൽ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ചുപേരിൽ ആന്ധ്രപ്രദേശ് സ്വദേശിയും. നഗരത്തിലെ ഫിഫ്ത്ത് തേഡ് ബാങ്കി​െൻറ ആസ്ഥാനമന്ദിരത്തിൽ ഒഹായോ സ്വദേശിയായ യുവാവ് നടത്തിയ വെടിവെപ്പിലാണ് ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നുള്ള പൃഥിരാജ് കണ്ടേപി കൊല്ലപ്പെട്ടത്. ബാങ്കിലെ കൺസൾട്ടൻറായിരുന്നു കണ്ടേപി. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ, വെടിവെപ്പു നടത്തിയ ഒമർ എൻറികെ സാൻറാ പെരസ് കൊല്ലപ്പെടുകയുണ്ടായി. കൊലപാതകിയുടെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story