Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയ ബാധിതര്‍ക്കായി...

പ്രളയ ബാധിതര്‍ക്കായി കാലിക്കറ്റ് ഗേള്‍സി​െൻറ സഹായം

text_fields
bookmark_border
കോഴിക്കോട്: കണ്ണാടിക്കല്‍ വടക്കേ വയല്‍ പ്രദേശത്തെ പ്രളയദുരിത ബാധിതരായ 44 കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീമി​െൻറ (എൻ.എസ്.എസ്) സഹായം. ഗൃഹോപകരണങ്ങളും മറ്റു അവശ്യസാധനങ്ങളുമടങ്ങുന്ന മൂന്നുലക്ഷം രൂപ വിലമതിക്കുന്ന സ്‌നേഹോപഹാരം സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞഹമ്മദ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാർഥികളുടെയും മാനേജ്‌മ​െൻറി​െൻറയും പി.ടി.എ കമ്മിറ്റിയുടെയും പരിശ്രമഫലമായാണ് വീടുകള്‍തോറും കയറിയിറങ്ങി സര്‍വേ നടത്തി അവശ്യസാധനങ്ങള്‍ കണ്ടെത്തിയത്. പി.ടി.എ പ്രസിഡൻറ് പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കോർപറേഷന്‍ കൗണ്‍സിലര്‍ സി.പി. ശ്രീകല ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷൈജ പര്‍വീന്‍ പ്രോജക്ട് അവതരണം നടത്തി. എൻ.എസ്.എസ് റീജനല്‍ കണ്‍വീനര്‍ കെ.സി. ഫസലുല്‍ ഹഖ്, സിറ്റി ക്ലസ്റ്റര്‍ കണ്‍വീനര്‍ എം.കെ. ഫൈസല്‍, പി.ടി.എ വൈസ് പ്രസിഡൻറ് റഷീദ്, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പൽ ശ്രീദേവി, ഹെഡ്മിസ്ട്രസ് എം.കെ. സൈനബ, സ്റ്റാഫ് സെക്രട്ടറി സി.കെ. സാജിദ, എന്‍.എസ്.എസ് വളൻറിയര്‍മാരായ സലൂജ, അല്‍ ഫാഇദ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം. അബ്ദു സ്വാഗതവും വളൻറിയര്‍ സെക്രട്ടറി ഷാന മുര്‍ഫി നന്ദിയും പറഞ്ഞു. ഫോട്ടോ CGVHSS Manager KV Kunjahammed Distributing Flood Relief Kits to Kannadikkal Area Residents കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളി​െൻറ ആഭിമുഖ്യത്തില്‍ പ്രളയ ബാധിതര്‍ക്കായി ശേഖരിച്ച ഗൃഹോപകരണങ്ങളടക്കമുള്ള സ്‌നേഹോപഹാരം സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞഹമ്മദ് കണ്ണാടിക്കല്‍ പ്രദേശവാസികള്‍ക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story