Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:24 AM GMT Updated On
date_range 2018-09-08T10:54:00+05:30സീബ്രാലൈനുകൾ മായുന്നു; ദേശീയപാതയിൽ അപകടം പതിയിരിക്കുന്നു
text_fieldsmust സീബ്രാലൈനുകൾ മായുന്നു; ദേശീയപാതയിൽ അപകടം പതിയിരിക്കുന്നു വെള്ളിമാട്കുന്ന്: സീബ്രാലൈനുകൾ മാഞ്ഞതിനാൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹനങ്ങൾ. മൈസൂരു-കോഴിക്കോട് ദേശീയപാതയിൽ എരഞ്ഞിപ്പാലം മുതൽ കുന്ദമംഗലം വരെയുള്ള മിക്ക സീബ്രാലൈനുകളും പൂർണമായോ ഭാഗികമായോ മാറഞ്ഞിരിക്കുകയാണ്. ഇതുമൂലം മാഞ്ഞുപോയ സീബ്രാലൈനിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരെ പരിഗണിക്കാതെ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോവുകയാണ്. പാറോപ്പടി ജങ്ഷനിലെ സീബ്രാലൈൻ മാഞ്ഞതിനാൽ നൂറുകണക്കിന് വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ്. എൻ.ജി.ഒ ക്വാർേട്ടഴ്സ് ഗവ. സ്കൂളിലെ വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ അപകടസാധ്യത കുറക്കാൻ വേണ്ടി അടയാളപ്പെടുത്തിയ സീബ്രാലൈനും മാഞ്ഞിരിക്കുകയാണ്. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടം വരുത്തുകയാണ്. zebra എൻ.ജി.ഒ ക്വാർേട്ടഴ്സ് ഗവ. ഹൈസ്കൂളിന് സമീപത്ത് അടയാളപ്പെടുത്തി മാഞ്ഞ സീബ്രലൈൻ police പൊലീസിന് കൺമുന്നിൽ നിയമലംഘനം: പൊലീസിനെ വകവെക്കാതെ തടമ്പാട്ടുതാഴത്ത് വൺവേ തെറ്റിച്ച് കടന്നുപോകുന്ന ഇരുചക്രവാഹനം തടമ്പാട്ടുതാഴത്ത് വൺവേ തെറ്റിച്ച് യാത്ര; പൊലീസ് നോക്കുകുത്തി വേങ്ങേരി: തടമ്പാട്ടുതാഴത്ത് വൺവേ തെറ്റിച്ചുള്ള യാത്ര പതിവായിട്ടും നടപടിയില്ല. ചെറുതും വലുതുമായ വാഹനങ്ങളാണ് ട്രാഫിക് നിയമം പാലിക്കാതെ എളുപ്പത്തിൽ എത്താൻ നിയമം കാറ്റിൽ പറത്തുന്നത്. നിയമലംഘകരെ പിടികൂടാൻ ഏറെക്കാലം പൊലീസ് എത്തിയിരുന്നെങ്കിലും ഇപ്പോൾ ഒന്നുമില്ല. ട്രാഫിക് പൊലീസ് 'നോ എൻട്രി' ബോർഡ് വെച്ചതല്ലാതെ നിയമലംഘകരെ പിടികൂടാൻ ശ്രമിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ട്രാഫിക് പൊലീസ് സ്ഥലത്തുണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൺമുന്നിലൂടെ കൂസലില്ലാതെ കടന്നുപോവുകയാണ്. കഴിഞ്ഞദിവസം ട്രാഫിക് പൊലീസിെൻറ കൺമുന്നിലൂടെയാണ് ഇരുചക്രവാഹനങ്ങൾ കടന്നുപോയത്. പൊലീസിനെ പേടിക്കാതെയുള്ള യാത്ര കാഴ്ചക്കാർക്കുപോലും അത്ഭുതമുളവാക്കി. വ്യാപാരികളും പ്രദേശവാസികളും ഏറെ പരാതി ഉയർത്തിയതിനെ തുടർന്നാണ് പൊലീസ് ബോർഡ് വെച്ചത്. ബാലുശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വൺവേ തെറ്റിച്ച് കടന്നുപോകുേമ്പാൾ വലിയ അപകടങ്ങളാണ് വിളിച്ചുവരുത്താറ്. പലതും തലനാരിഴക്കാണ് രക്ഷപ്പെടാറെന്ന് വ്യാപാരികൾ പറയുന്നു.
Next Story