Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 6:17 AM GMT Updated On
date_range 2018-09-07T11:47:59+05:30അടിവാരത്ത് മാവോവാദി പോസ്റ്ററുകൾ
text_fieldsഈങ്ങാപ്പുഴ (കോഴിക്കോട്): പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് മാവോവാദി പോസ്റ്ററുകൾ. ചുരം ബൈപാസ് റോഡിൽ മുപ്പതേക്ര ജങ്ഷനിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗത്താണ് വ്യാഴാഴ്ച രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ''കേരളത്തിലുണ്ടായ പ്രളയത്തിന് കാരണക്കാരായ സാമ്രാജ്യത്വ ശക്തിയേയും ദല്ലാൾ മേധാവിത്വ മുതലാളിത്തത്തെയും പ്രകൃതിയെ കൊള്ളയടിക്കാൻ ഇവരെ പിന്താങ്ങുന്ന കേന്ദ്ര-സംസ്ഥാന സർക്കാറിനെ തള്ളിക്കളയാം. പുത്തൻ ജനാധിപത്യ വിപ്ലവത്തെ വിജയിപ്പിക്കാം..' എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികൾ. ഇതോടൊപ്പം ജനകീയ വിമോചന ഗറില്ല സേന കബനി ദളത്തിെൻറ വാർത്ത ബുള്ളറ്റിനായ 'കാട്ടുതീ'യുടെ താളുകളും പ്രദേശത്തുനിന്ന് കണ്ടെടുത്തു. 1989ലെ എസ്.സി, എസ്.ടി നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് ആദിവാസി-ദലിത് വിഭാഗങ്ങൾക്കെതിരായ കടന്നാക്രമണമാണ് എന്നതുൾെപ്പടെയുള്ള ലേഖനങ്ങൾ ഇതിലുണ്ട്. സി.പി.ഐ (മാവോയിസ്റ്റ്) കബനി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു.
Next Story