Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 6:11 AM GMT Updated On
date_range 7 Sep 2018 6:11 AM GMTദുരന്തം അപകടമായി വീണ്ടും അനീഷിനെ തേടിയെത്തി
text_fieldsbookmark_border
കുറ്റ്യാടി: 2003ൽ വലതുകാൽ മുട്ടിന് മാരകമായ രോഗം ബാധിച്ച യുവാവ് നാട്ടുകാരുടെ സഹായത്തോടെ അസ്ഥി മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കെവ അപകടത്തെ തുടർന്ന് വീണ്ടും ഗുരുതരാവസ്ഥയിൽ. നിട്ടൂരിലെ പരേതരായ അശോകെൻറയും ശാന്തയുടെയും മകനായ അനീഷ് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെ തുടർന്ന് കാൽമുട്ടിന് മേലെ മുറിച്ചുമാറ്റി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം ഉത്രാടം തിരുന്നാൾ ആശുപത്രികളിലുമായി ചികിത്സയിൽ കഴിയുന്നത്. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ്. തലചായ്ക്കാൻ സ്വന്തമായി വീടുപോലും ഇല്ലാത്ത അനീഷിെൻറ തുടർ ചികിത്സക്ക് ഏകദേശം 10 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടുകാർ അനീഷിെൻറ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കെ.ജി. രാധാകൃഷ്ണൻ ചെയർമാനും എ.എം. അശോകൻ കൺവീനറും ഏരത്ത് ബാലൻ ഖജാൻജിയുമായ കമ്മിറ്റി ജില്ല സഹകരണ ബാങ്കിെൻറ മൊകേരി ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നമ്പർ: 100451204220010 കെ.ഡി.സി ബാങ്ക് മൊകേരി ബ്രാഞ്ച്, െഎ.എഫ്.എസ്.സി കോഡ്: KDCB000045. photo aneesh erath.jpg അനീഷ് ഏരത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story