Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 6:05 AM GMT Updated On
date_range 7 Sep 2018 6:05 AM GMTകാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ വോളിബാൾ ചേളന്നൂർ എസ്.എൻ ജേതാക്കൾ
text_fieldsbookmark_border
പേരാമ്പ്ര: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ വോളിബാൾ മേളയിൽ എസ്.എൻ കോളജ് ചേളന്നൂർ ജേതാക്കളായി. ഫൈനലിൽ ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് കുറ്റ്യാടിയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് എസ്.എൻ കോളജ് കിരീടം ചൂടിയത്. ലൂസേഴ്സ് ഫൈനലിൽ എം.എച്ച് കോളജ് കുറ്റ്യാടിയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി വയനാട് ഡബ്ല്യൂ.എം.ഒ കോളജ് മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ കെ.പി. സുനിൽ കുമാർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മികച്ച കളിക്കാർക്കുള്ള ട്രോഫികൾ വി.ടി. ഇബ്രാഹിം, നൗഷാദ് കുന്നത്ത് എന്നിവർ വിതരണം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. ഇമ്പിച്ച്യാലി അധ്യക്ഷത വഹിച്ചു. വി.ടി. കുഞ്ഞാലി, പ്രഫ. എം. മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ എ.കെ. അബ്ദുൽ അസീസ് സ്വാഗതവും വർക്കിങ് കൺവീനർ കെ.ടി. രാഗേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story