Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാത്തിമ എസ്​റ്റേറ്റ്...

ഫാത്തിമ എസ്​റ്റേറ്റ് -തോട്ടുമുക്കം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പുകൾ മുടക്കി: യാത്രക്കാർ വലയുന്നു

text_fields
bookmark_border
മുക്കം: ഫാത്തിമ എസ്റ്റേറ്റ് - തോട്ടുമുക്കം റൂട്ടിൽ ഡീസൽ ക്ഷാമത്തി​െൻറ മറവിൽ കെ.എസ്.ആർ.ടി.സി ട്രിപ്പ് മുടക്കുന്നു. ഇതുമൂലം യാത്രക്കാർ വലയുന്നു. മലയോര മേഖലയിെലയും ആദിവാസി മേഖലയിെലയും മറ്റു ഗതാഗത സൗകര്യമില്ലാത്ത റൂട്ടിെലയും കെ.എസ്.ആർ.ടിസി ബസ് സർവിസ് മുടക്കരുത് എന്നനിയമം ലംഘിച്ചാണ് ട്രിപ്പ് മുടക്കുന്നത്. 150 രൂപ മുതൽ 200 രൂപവരെ മുടക്കി മുക്കത്തുനിന്ന് ഓട്ടോ വിളിച്ചുപോകേണ്ട ഗതികേടിലാണ് വിദ്യാർഥികളടങ്ങുന്ന യാത്രക്കാർ. മെച്ചപ്പെട്ട കലക്ഷൻ ഉള്ള റൂട്ടാെണന്ന് ഉദ്യോഗസ്ഥർവരെ സമ്മതിക്കുന്നു. യാത്രാക്ലേശം പരിഹരിക്കാൻ ജനപ്രതിനിധികൾ ഉടൻ ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story