Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 5:35 AM GMT Updated On
date_range 2018-09-07T11:05:58+05:30പ്രളയത്തിെൻറ ഇരകൾക്ക്എം.ടിയുടെ പുസ്തകസമ്മാനം
text_fieldsകോഴിക്കോട് : കേരള സ്റ്റേറ്റ് ബുക് മാർക്ക് പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി തുടങ്ങിയ പുസ്തകശേഖരണത്തിലേക്ക് എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെയും സംഭാവന. കേരള സ്റ്റേറ്റ് ബുക് മാർക്കിെൻറ ഉദ്യമത്തിന് എം.ടി. ആശംസകൾ നേർന്നു. അധ്യാപകദിനത്തിൽ സാഹിത്യകാരി പി. വത്സലയും ഭർത്താവ് അപ്പുട്ടി മാഷും ചേർന്ന് ബുക് മാർക്കിന് വത്സലയുടെ എല്ലാ കൃതികളും കൈമാറി. പ്രശസ്ത സാഹിത്യകാരന്മാരായ യു.എ. ഖാദർ, പി.കെ. ഗോപി, ഡോ. കെ. ശ്രീകുമാർ തുടങ്ങിയവരും പുസ്തകങ്ങൾ നൽകി. കോഴിക്കോട് സാഹിത്യകാരികളുടെ കൂട്ടായ്മയായ 'ശക്തി' ശേഖരിച്ച പുസ്തകങ്ങളും കൈമാറി. കൂടാതെ പുസ്തക പ്രസാധകർ, രാഷ്ട്രീയ പ്രവർത്തകർ, സമൂഹത്തിെൻറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ വ്യക്തികൾ ബുക്മാർക്കിെൻറ പ്രവർത്തനത്തിൽ പങ്കാളികളായി. കേരളത്തിെൻറ എല്ലാ ബുക് മാർക്ക് ശാഖകളിലും പുസ്തകങ്ങൾ ശേഖരിക്കും. കോഴിക്കോട് മാവൂർ റോഡ് നൂർ കോംപ്ലക്സിലുള്ള ബുക്മാർക്ക് ശാഖയിൽ സെപ്റ്റംബർ 10നുമുമ്പായി താൽപര്യമുള്ളവർക്ക് പുസ്തകങ്ങൾ നൽകാം.
Next Story