Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:05 AM IST Updated On
date_range 7 Sept 2018 11:05 AM ISTക്ഷേമപെൻഷൻ നിഷേധം; യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചു
text_fieldsbookmark_border
മുക്കം: അർഹരായ 285 പേർക്ക് ക്ഷേമ പെൻഷനുകൾ നിഷേധിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാർ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇല്ലാത്ത വാഹനങ്ങളുെണ്ടന്നും, കുടുംബത്തിന് ഒരു ലക്ഷം വാർഷിക വരുമാനമുണ്ടെന്നും, വീടിന് 1200 ചതുരശ്ര അടി ചുറ്റളവുെണ്ടന്നും പറഞ്ഞും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി ചിത്രീകരിച്ചുമാണ് പല സ്ഥലത്തും വർഷങ്ങളായി ക്ഷേമപെൻഷനുകൾ ലഭിച്ചുകൊണ്ടിരിക്കുന്നവരെ ലിസ്റ്റിൽനിന്നും ഒഴിവാക്കിയതത്രേ. നഗരസഭ കൗൺസിൽ യോഗത്തിൽ 17ാമത്തെ അജണ്ടയായി ഇക്കാര്യം ചർച്ചക്ക് വന്നതോടെ യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി കൗൺസിൽ യോഗം ബഹിഷ്കരിക്കുകയായിരുന്നു. സർക്കാറിെൻറ സാമ്പത്തിക പ്രയാസം പെൻഷൻ നിഷേധിച്ചുകൊണ്ട് മറികടക്കാനുള്ള ശ്രമമാെണന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. അതേസമയം തങ്ങളുടെ വീഴ്ച മറച്ചുവെക്കുന്നതിനായാണ് യു.ഡി.എഫ് ബഹിഷ്കരിക്കണമെന്ന് ഭരണപക്ഷവും ആരോപിച്ചു. നഗരസഭയിൽ പെൻഷൻ വിതരണം ചെയ്യുന്നത് മുക്കം സഹകരണ ബാങ്കാെണന്നും ഇവർക്ക് സംഭവിച്ച വീഴ്ച മറച്ചുവെക്കാനാണ് ഇറങ്ങിപ്പോക്ക് നാടകമെന്നും സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ പറഞ്ഞു. ബഹിഷ്കരണത്തിന് ടി.ടി. സുലൈമാൻ, പി കെ. മുഹമ്മദ്, അരവിന്ദാക്ഷൻ, അബ്ദുൽ ഹമീദ്, ഗിരിജ, റഹ്മത്ത് എന്നിവർ നേതൃത്വം നൽകി photo Ml KMUC 3 മുക്കം നഗരസഭ ഭരണസമിതി യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story