Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേമപെൻഷൻ നിഷേധം;...

ക്ഷേമപെൻഷൻ നിഷേധം; യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു

text_fields
bookmark_border
മുക്കം: അർഹരായ 285 പേർക്ക് ക്ഷേമ പെൻഷനുകൾ നിഷേധിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാർ ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി . ഇല്ലാത്ത വാഹനങ്ങളുണ്ടന്നും, കുടുംബത്തിന് ഒരു ലക്ഷം വാർഷിക വരുമാനമുണ്ടെന്നും, വീടിന് 1200 ചതുരശ്ര അടി ചുറ്റളവുെണ്ടന്നും പറഞ്ഞും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി ചിത്രീകരിച്ചുമാണ് പല സ്ഥലത്തും വർഷങ്ങളായി ക്ഷേമപെൻഷനുകൾ ലഭിച്ചുകൊണ്ടിരിക്കുന്നവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതത്രേ. നഗരസഭ കൗൺസിൽ യോഗത്തിൽ 17ാമത്തെ അജണ്ടയായി ഇക്കാര്യം ചർച്ചക്ക് വന്നതോടെ യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി കൗൺസിൽ യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രയാസം പെൻഷൻ നിഷേധിച്ച് കൊണ്ട് മറികടക്കാനുള്ള ശ്രമമാണന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. അതേ സമയം തങ്ങളുടെ വീഴ്ച മറച്ചുവെക്കുന്നതിനായാണ് യു.ഡി.എഫ് ബഹിഷ്ക്കരണമെന്ന് ഭരണപക്ഷവും ആരോപിച്ചു. നഗരസഭയിൽ പെൻഷൻ വിതരണം ചെയ്യുന്നത് മുക്കം സഹകരണ ബാങ്കാണന്നും ഇവർക്ക് സംഭവിച്ച വീഴ്ച മറച്ചുവെക്കാനാണ് ഇറങ്ങി പോക്ക് നാടകമെന്നും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.ശ്രീധരൻ പറഞ്ഞു. ബഹിഷ്ക്കരണത്തിന് ടി.ടി.സുലൈമാൻ, പി കെ.മുഹമ്മദ്.അരവിന്ദാക്ഷൻ, അബ്ദുൽ ഹമീദ്, ഗിരിജ, റഹ്മത്ത് എന്നിവർ നേതൃത്വം നൽകി photo Ml KMUC 3 മുക്കം നഗരസഭഭരണസമിതി യോഗം ബഹിഷ്ക്കരിച്ച് യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങി പോകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story