Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 5:35 AM GMT Updated On
date_range 2018-09-07T11:05:58+05:30ബസിെൻറ ചവിട്ടുപടി മുറിഞ്ഞുവീണു; യാത്രക്കാരിക്ക് പരിക്ക്
text_fieldsകക്കോടി: സിറ്റി ബസിെൻറ ചവിട്ടുപടി മുറിഞ്ഞുവീണു യാത്രക്കാരിക്ക് പരിക്ക്. പഴകിത്തുരുമ്പിച്ച ബസിെൻറ ഡോറി െൻറ ചവിട്ടുപടിയുടെ പലക തകർന്നുവീണാണ് യുവതിക്ക് പരിക്കേറ്റത്. ചെറുകുളം-സിറ്റിസ്റ്റാൻഡ് റൂട്ടിലോടുന്ന സ്വകാര്യ ബസിെൻറ ചവിട്ടുപടിയാണ് മുറിഞ്ഞുവീണത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മക്കട കമ്മിളിത്തോടിനു സമീപം ബസ് വേഗതകുറച്ച് സ്ത്രീ ഇറങ്ങുന്നതിനിടെ പലക മുറിഞ്ഞുവീഴുകയായിരുന്നു. കമ്പിയിൽ പിടികിട്ടിയതിനാൽ നിലത്തേക്ക് ഉൗർന്നുവീണ് സംഭവിക്കാവുന്ന വൻ അപകടം ഒഴിവായി. ബസിെൻറ വിവിധ ഭാഗങ്ങൾ ദ്രവിച്ചടർന്നതാണ്. ബസിെൻറ മുകൾഭാഗം മാസങ്ങളായി ഫ്ലക്സ് ഷീറ്റ് മറിച്ചാണ് ഒാടുന്നത്. മോേട്ടാർ വാഹന വകുപ്പിെൻറ പരിശോധന കാര്യക്ഷമമല്ലാത്തതും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ബസ് യാത്ര നടത്തുന്നത്. ഫ്ലക്സ് ഷീറ്റ് മറച്ച് ബസ് ഒാടിക്കരുതെന്ന അധികൃതരുടെ ഉത്തരവ് ലംഘിച്ചാണ് മാസങ്ങളായി സർവിസ് നടത്തുന്നത്. ജനുവരിയിൽ ഫിറ്റ്നസ് എടുത്ത ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് എം.വി.െഎ പറഞ്ഞു. അപകടത്തെ തുടർന്ന് ബസ് ഒാടിയില്ല. photo bus top10.jpg മുകൾ ഭാഗം ഫ്ലക്സ് ഷീറ്റ് മറച്ച് ബസ് bus step.jpg ബസിെൻറ ചവിട്ടുപടി മുറിഞ്ഞുവീണ നിലയിൽ
Next Story