Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 6:17 AM GMT Updated On
date_range 6 Sep 2018 6:17 AM GMTകാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ വോളിബാൾ മേള മുട്ടിൽ ഡബ്ല്യൂ.എം.ഒ, ചേളന്നൂർ എസ്.എൻ, കുറ്റ്യാടി ഐഡിയൽ സെമിയിൽ
text_fieldsbookmark_border
പേരാമ്പ്ര: കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ വോളിബാൾ ടൂർണമെൻറിൽ മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജ്, ചേളന്നൂർ എസ്.എൻ കോളജ്, കുറ്റ്യാടി ഐഡിയൽ കോളജ് എന്നീ ടീമുകൾ സെമിഫൈനലിൽ ഇടം നേടി. വ്യാഴാഴ്ച കാലത്ത് നടക്കുന്ന അവസാന ക്വാർട്ടറിൽ കോഴിക്കോട് ദേവഗിരി കോളജ് എം.എച്ച്. കുറ്റ്യാടിയെ നേരിടും. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മേള ഗെയിംസ് കൺവീനർ പ്രഫ. പി.എം. ഷിനു, പ്രിൻസിപ്പൽ പ്രഫ: എം. മുഹമ്മദ് അസ്ലം എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്റ്റേറ്റ് വോളിബാൾ താരമായ പേരാമ്പ്ര പ്രിൻസിപ്പൽ എസ്.ഐ ടി.പി. ദിനേശ് മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. ഇമ്പിച്ചാലി അധ്യക്ഷത വഹിച്ചു. നൗഷദ് കുന്നത്ത്, എ.കെ. അബ്ദുൽ അസീസ്, വി.ടി. ഇബ്രാഹീം, വി.കെ. കുഞ്ഞിമൊയ്തി എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയ ടീമായ പേരാമ്പ്ര ദാറുന്നുജൂം കോളജ് വട്ടോളി ഹൈടെക് കോളജിനെയും മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് വടകര എസ്.എൻ കോളജിനെയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story