Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോദിക്ക്​ തുടരാൻ...

മോദിക്ക്​ തുടരാൻ അർഹതയില്ല -​െഎ.എൻ.എൽ

text_fields
bookmark_border
കോഴിക്കോട്: രൂപയുടെ മൂല്യം എല്ലാ റെക്കോഡുകളും ഭേദിച്ച് നിലംപൊത്തുകയും പെട്രോളിയം വില കുതിച്ചുയരുകയും ചെയ്യുേമ്പാൾ പരിഹാര നടപടികളില്ലാതെ ഇരുട്ടിൽ തപ്പുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസ്താവിച്ചു. സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന കാര്യത്തിൽ സർക്കാർ പൂർണ പരാജയമാണെന്ന് തെളിഞ്ഞു. മോദി അധികാരത്തിൽവന്ന ശേഷം രൂപയുടെ മൂല്യം 22 ശതമാനമാണ് ഇടിഞ്ഞത്. ഭരണ പരാജയം സമ്മതിച്ച് പ്രധാനമന്ത്രി രാജിവെക്കണം. ബി.ജെ.പി സർക്കാറി​െൻറ തെറ്റായ സാമ്പത്തിക നയത്തിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ സെപ്റ്റംബർ 17ന് നടത്തുന്ന സായാഹ്ന ധർണ വിജയിപ്പിക്കണെമന്ന് നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story