Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എസ്.എം വെളിച്ചം...

ഐ.എസ്.എം വെളിച്ചം ഖുർആൻ സംഗമം എട്ടിന്

text_fields
bookmark_border
ഐ.എസ്.എം വെളിച്ചം ഖുർആൻ സംഗമം എട്ടിന് കോഴിക്കോട്: ഐ.എസ്.എം വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠനപദ്ധതിയുടെ സംസ്ഥാന സംഗമം ശനിയാഴ്ച രാവിലെ ഒമ്പതിന് വടകര ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെളിച്ചം ഏഴാംഘട്ട ലോഞ്ചിങ് എം.പി. അബ്ദുസ്സമദ് സമദാനി നിർവഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. കുട്ടികൾക്കുള്ള 'ബാലവെളിച്ചം' ചടങ്ങിൽ പ്രകാശിപ്പിക്കും. പഠനസംഗമം എ. അസ്ഗറലിയും വെളിച്ചം പരീക്ഷകളിൽ വിജയികളായവർക്കുള്ള അവാർഡ്ദാന സമ്മേളനം കെ.എൻ.എം ജന. സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവിയും സമാപന സമ്മേളനം എം. മുഹമ്മദ് മദനിയും ഉദ്ഘാടനം ചെയ്യും. വെളിച്ചം സ്വാഗതസംഘം ചെയർമാൻ വി.പി. അബ്ദുസ്സലാം, ഐ.എസ്.എം വൈസ് പ്രസി. നിസാർ ഒളവണ്ണ, കെ.എം.എ. അസീസ്, നൗഷാദ് കരുവണ്ണൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story