Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 5:50 AM GMT Updated On
date_range 2018-09-06T11:20:59+05:30വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ബേബി മെമ്മോറിയൽ ആശുപത്രിയുടെ കൈത്താങ്ങ്
text_fieldsകോഴിക്കോട്: 'കോഴിക്കോടിന് സ്നേഹപൂർവം' പദ്ധതിയുടെ ഭാഗമായി കണ്ണാടിക്കൽ ഭാഗത്ത് വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച 110 കുടുംബങ്ങൾക്ക് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുടെ കൈത്താങ്ങ്. കിടക്ക, ബെഡ്ഷീറ്റ്, ഫ്ലോർ മാറ്റ്, സാരി, മുണ്ട്, എമർജൻസി ലൈറ്റ്, മിക്‌സർ ഗ്രൈൻഡർ, പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിനുള്ള കൂപ്പൺ തുടങ്ങി പതിനാലായിരത്തോളം രൂപ വിലമതിക്കുന്ന സാധനസാമഗ്രികൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ വിതരണം ചെയ്തു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ്, ശുചിത്വ സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ യു.പി. ഏകനാഥൻ, എനർജി മാനേജ്‌െമൻറ് സെൻറർ ജില്ല കോഓഡിനേറ്റർ ഡോ. എൻ. സിജേഷ്, ഗ്രീൻ എൻവിയോൺ ഡയറക്ടർ പ്രമോദ് മണ്ണടത്ത്, വിേല്ലജ് ഓഫിസർ ഇ. രഞ്ജിത്ത്, കൗൺസിലർ രതീദേവി, തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യം, ഡെപ്യൂട്ടി തഹസിൽദാർ സുബൈർ, എം.ആർ. ഗ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.
Next Story