Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുറന്ന ക്ലാസ്​...

തുറന്ന ക്ലാസ്​ മുറിക്ക്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: സ​െൻറ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ 'റൂട്ട്സ്' ഔട്ട്ഡോർ ക്ലാസിൽ ആദ്യ പഠനത്തിന് അധ്യാപകദിനത്തിൽ ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ തുടക്കമിട്ടു. പഠിക്കാൻ മനുഷ്യൻ വിമുഖത കാണിക്കുമ്പോൾ, പഠിപ്പിക്കാനുള്ള കഴിവ് പ്രകൃതിക്കുണ്ടെന്ന് തിരിച്ചറിഞ്ഞ കാലത്താണ് നാമെന്ന് അദ്ദേഹം പറഞ്ഞു. ഈശോസഭ അധ്യക്ഷൻ ഫാ. എം.കെ. ജോർജ് ഔട്ട്‌ഡോർ ക്ലാസ്റൂം സ്‌കൂളിന് സമർപ്പിച്ചു. സ്‌കൂൾ മാനേജർ ഫാ. വർഗീസ് ആനിക്കുഴി, പ്രിൻസിപ്പൽ ഫാ. ആേൻറാഫ് എം.എഫ്, ഹെഡ്മാസ്റ്റർ തോമസ് മാത്യു, സ്റ്റാഫ് സെക്രട്ടറി പ്രദീപ് ജോസഫ്, പി.ടി.എ പ്രസിഡൻറ് ഗിരീഷ് കുമാർ, ഔട്ട്ഡോർ ക്ലാസ്‌ റൂമി​െൻറ നിർമാണത്തിന് നേതൃത്വം നൽകിയ 1996 ബാച്ചി​െൻറ പ്രതിനിധി അനൂപ് ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story