Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 5:45 AM GMT Updated On
date_range 6 Sep 2018 5:45 AM GMTസമൻസ് നൽകാനെത്തിയ പൊലീസുകാരനെ വഞ്ചന കേസ് പ്രതി ആക്രമിച്ച് പരിക്കേൽപിച്ചു
text_fieldsbookmark_border
മാവൂർ: സമൻസ് നൽകാനെത്തിയ പൊലീസുകാരനെ വഞ്ചന കേസിലെ പ്രതി ആക്രമിച്ച് പരിക്കേൽപിച്ചു. നായർകുഴി പറമ്പാട്ടുമ്മൽ സുലൈമാൻ (54) ആണ് സമൻസ് നൽകാനെത്തിയ പൊലീസുകാരനെ ആക്രമിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ സുലൈമാെൻറ വീട്ടിലാണ് സംഭവം. സമൻസ് നൽകാനെത്തിയ മാവൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലിസ് ഒാഫിസർ കെ. അരവിന്ദനാണ് പരിക്കേറ്റത്. സമൻസ് കൈപ്പറ്റാതെ സുലൈമാൻ കൈ തട്ടിമാറ്റി രക്ഷപ്പെടുേമ്പാൾ തടയാൻ ശ്രമിച്ച പൊലീസുകാരെൻറ കാൽമുട്ടിന് ചവിട്ടിവീഴ്ത്തുകയായിരുന്നു. കാൽമുട്ടിെൻറ ലിഗ്മെൻറിന് പരിക്കേറ്റ അരവിന്ദനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്ത മാവൂർ പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുലൈമാൻ മൊബൈൽ േഫാൺ ഉപേക്ഷിച്ചാണ് കടന്നത്. അതിനാൽ ഇയാളെ ഫോൺ സിഗ്നൽ പിന്തുടർന്ന് പിടികൂടാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വഞ്ചനകേസിലെ പ്രതിയാണ് സുലൈമാനെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story