Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 5:41 AM GMT Updated On
date_range 6 Sep 2018 5:41 AM GMTഒടുവിൽ വാനരൻ പിടിയിലായി
text_fieldsbookmark_border
ഫറോക്ക്: ഫറോക്ക് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും യാത്രക്കാർക്ക് ശല്യക്കാരനായിരുന്ന വാനരൻ ഒടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഒരാഴ്ചയിലധികമായി ഫറോക്കിൽ കറങ്ങി നടന്നിരുന്ന വാനരൻ മൂന്നു ദിവസം മുമ്പാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ കടന്നുപിടിക്കൽ ഹരമാക്കിയ വാനരെൻറ പരാക്രമത്തെ തുടർന്ന് സ്റ്റേഷൻ മാസ്റ്റർ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച കൂടുസ്ഥാപിച്ചെങ്കിലും വാനരനെ പിടികൂടാൻ കഴിഞ്ഞില്ല. ബുധനാഴ്ച വീണ്ടുമെത്തിയ വനം വകുപ്പ് ജീവനക്കാരായ ഗിരീഷ്, ലൈജു എന്നിവർ തന്ത്രപരമായി ഉച്ചയോടെ വാനരനെ കൂട്ടിൽ കുടുക്കുകയായിരുന്നു. വാനരനെ കാട്ടിൽ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പടം : vanarar1 vanarar2 ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ശല്യക്കാരനായ വാനരനെ വനപാലകർ ഒരുക്കിയ കൂട്ടിലടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story