Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിമുക്ത തെക്കേപ്പുറം ...

ലഹരിമുക്ത തെക്കേപ്പുറം പദ്ധതിക്ക് പുനരാരംഭം

text_fields
bookmark_border
കുണ്ടുങ്ങല്‍: തെക്കേപ്പുറം ശബ്ദം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ ലഹരിമുക്ത തെക്കേപ്പുറം പദ്ധതിക്ക് പുനരാരംഭം. നയീ മന്‍സില്‍ പദ്ധതിയുടെ ഈവനിങ് ബാച്ചിലെ പഠിതാക്കള്‍ക്കായാണ് കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. എക്‌സൈസ് സിവില്‍ ഓഫിസര്‍ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി. നന്മ െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് സി. കുഞ്ഞാതു കോയ ഉദ്ഘാടനം ചെയ്തു. എണ്ണപ്പാടം ഏരിയ െറസിഡൻറ്സ് അസോസിയേഷന്‍ സെക്രട്ടറി സി.പി. അസ്സന്‍ കോയ, മിഷന്‍ ഫോര്‍ എംപവര്‍മ​െൻറ് ഓഫ് തെക്കേപ്പുറം സൊസൈറ്റി (മെറ്റ്‌സ്) ചെയര്‍മാന്‍ കെ.വി. സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസക്കാലയളവില്‍ പ്രദേശത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലും രക്ഷിതാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ക്കാണ് തെക്കേപ്പുറം ശബ്ദം കൂട്ടായ്മ രൂപം നല്‍കിയിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story