Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 5:30 AM GMT Updated On
date_range 6 Sep 2018 5:30 AM GMTവാട്ടർ പ്യൂരിഫയർ നൽകി
text_fieldsbookmark_border
ഓമശ്ശേരി: കൊടുവള്ളി മണ്ഡലം ഹരിതം സാംസ്കാരിക വേദി ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂർ ഗവ: യു.പി.സ്കൂളിൽ . 38000 രൂപ മുതൽമുടക്കിലാണ് ആധുനിക രീതിയിലുള്ള നൂതനമായ ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒത്തുകൂടിയ ഊഷ്മളമായ ചടങ്ങിൽ മുൻ എം.എൽ.എ. സി.മോയിൻ കുട്ടി പി.ടി.എ പ്രസിഡൻറ് പി.വി. സാദിഖിന് ഫണ്ട് കൈമാറി. 'ഹരിതം' പ്രസിഡൻറ് യു.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. എം.ടി.എ. സലാം തച്ചംപൊയിൽ പദ്ധതി വിശദീകരിച്ചു. യു.കെ.അബു ഹാജി, കെ.കെ. അബ്ദുല്ലക്കുട്ടി, എ.ടി. ഹാരിസ് അമ്പായത്തോട്, പി. .സി. നാസിർ, കെ.ടി. റഊഫ് പന്നൂർ, സുബൈർ വെഴുപ്പൂർ, പി. അബ്ദുൽ നാസിർ, സ്വാദിഖ് വേണാടി, സി.പി. ഖാദിർ, ഫൈബിർ അലി കൂടത്തായി, ശംസീർ, സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ പി.എ. ഹുസൈൻ സ്വാഗതവും എൻ.വി. അബ്ദുൽ റഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story