Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കെടുതി നാശനഷ്​ടം:...

മഴക്കെടുതി നാശനഷ്​ടം: മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കണം ^യു.ഡി.എഫ്

text_fields
bookmark_border
മഴക്കെടുതി നാശനഷ്ടം: മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കണം -യു.ഡി.എഫ് കല്‍പറ്റ: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യു.ഡി.എഫ് നേതാക്കളായ അനൂപ് ജേക്കബ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, പി.പി.എ കരീം, എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുനര്‍നിര്‍മാണം ആത്മാർഥമായി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വീടുകള്‍ അടക്കമുള്ളവയുടെ നാശനഷ്ടങ്ങളുടെ കണക്ക് ശാസ്ത്രീയമായി വിലയിരുത്തണം. ഭാഗികവും പൂര്‍ണവുമായി തകര്‍ന്ന വീടുകള്‍ക്ക് നിലവിലുള്ള മാനദണ്ഡപ്രകാരം നാമമാത്ര തുകയാണ് ലഭിക്കുന്നത്. 15 ശതമാനം നാശം സംഭവിച്ച വീടുകൾക്ക് 5,200 രൂപ മാത്രമാണ് ലഭിക്കുക. എന്നാല്‍, ഈ വീടും വാസയോഗ്യമായിരിക്കില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ മാനദണ്ഡങ്ങളാണ് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത്. ഇതില്‍ മാറ്റം വരുത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കര്‍ഷകരുടെ കടങ്ങള്‍ക്ക് പര്യാപ്തമല്ല. കാര്‍ഷിക വിളകള്‍ക്ക് ഭീമ നാശനഷ്ടങ്ങളുണ്ടെന്ന് പറയുമ്പോഴും പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനെ കുറിച്ച് പറയുന്നില്ല. പ്രളയത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. മഹാപ്രളയത്തില്‍ നാശനഷ്ടത്തി​െൻറ വ്യാപ്തി കൂട്ടിയത് ഒരു മാനദണ്ഡവും പാലിക്കാതെ അണക്കെട്ടുകൾ തുറന്നുവിട്ടതാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. ഇതാണ് പ്രളയക്കെടുതി വര്‍ധിക്കാനിടയാക്കിയത്. പ്രളയാനന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ന്യൂനതകളുണ്ട്. ഇതു പരിഹരിക്കാന്‍ ജനപ്രതിനിധികളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കണം. അണക്കെട്ടുകൾ തുറന്നു വിട്ടതിനെതിരെ പ്രതികരിച്ച എം.എല്‍.എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാനുള്ള അവസരം നിഷേധിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്തസമ്മേളനത്തില്‍ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എം.സി. സെബാസ്റ്റ്യന്‍, ടി.കെ. ഭൂപേഷ് എന്നിവരും പങ്കെടുത്തു തെരഞ്ഞെടുപ്പ് അക്രമം: സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം കല്‍പറ്റ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. നടവയല്‍ സി.എം കോളജില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വ്യാപക അക്രമമണ് അഴിച്ചുവിട്ടത്. എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചു. മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. എട്ടിലധികം വാഹനങ്ങളാണ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകര്‍ത്തത്. കോളജില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് ഗഫൂറിനെ കല്‍പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം കസ്റ്റഡിയിലെടുത്ത് കമ്പളക്കാട് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, സംഘടിച്ചെത്തിയ സി.പി.എമ്മുകാര്‍ ലോക്കപ്പില്‍നിന്നു ഇയാളെ മോചിപ്പിക്കുകയുണ്ടായി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് നേതാവിനെ വീണ്ടും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചുവിട്ടു വയനാട്ടില്‍ ക്രമസമാധാനം തകര്‍ക്കാനാണ് സി.പി.എമ്മി​െൻറ ശ്രമം. പ്രളയക്കെടുതിയില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കത്തി​െൻറ ഭാഗമാണിതെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കൃഷി നശിച്ച കാപ്പി കർഷകരുടെ കൺവെൻഷൻ ഏഴിന് കൽപറ്റ: കാലവർഷക്കെടുതിയെ തുടർന്ന് കാപ്പി കൃഷിയിൽ നഷ്ടം സംഭവിച്ചവരുടെ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യൂസർ കമ്പനി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് കൽപറ്റ കലക്ടറേറ്റിനു മുന്നിലെ ഐഡിയൽ അക്കാദമി ഹാളിൽ രാവിലെ പത്തു മുതൽ ഉച്ചക്ക് ഒന്നു വരെയാണ് കൺവെൻഷൻ. കാപ്പി കൃഷി മേഖലയിലെ യഥാർഥ നഷ്ടം കണക്കാക്കുന്നതിന് കർഷകരിൽനിന്ന് വിവരശേഖരണം നടത്തുന്നതി​െൻറ ഭാഗമായാണ് പരിപാടി. കാലവർഷത്തിൽ കൃഷിനശിച്ച കർഷകർക്ക് മാനസികവും സാങ്കേതികവുമായ പിന്തുണ നൽകുന്നതിന് തുടർ പരിപാടികൾ ആസൂത്രണം ചെയ്യും. പരിപാടിയിൽ കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കറുത്ത മണി, കൗൺസിലർ എൻ. നൗഷാദ് എന്നിവർ പങ്കെടുക്കും. വിളനഷ്ടം കൂടാതെ ഇത്തവണ കാപ്പി ഉൽപദനത്തിൽ 20 ശതമാനത്തി​െൻറ നഷ്ടം കൂടി ഉണ്ടാവും. ഏകദേശം ജില്ലയിൽ മാത്രം 200 കോടിയുടെ നഷ്ടം കാപ്പി കൃഷി മേഖലയിലുണ്ടാകും. കാപ്പി കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിതള്ളണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര കോഫി ദിനാചരണം കൽപറ്റയിൽ നടത്തുന്നതിന് ഒരുക്കം നടന്നുവരുന്നതായും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ, സി.ഇ.ഒ കെ. രാജേഷ്, ഡയറക്ടർ പ്രമോദ് മാനന്തവാടി എന്നിവർ പങ്കെടുത്തു. ഫോൺ: 8943387378, 7356166881
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story