Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലശ്ശേരി^മൈസൂരു...

തലശ്ശേരി^മൈസൂരു റെയിൽപാത: പ്രതീക്ഷകൾ പാളംതെറ്റുന്നു

text_fields
bookmark_border
തലശ്ശേരി-മൈസൂരു റെയിൽപാത: പ്രതീക്ഷകൾ പാളംതെറ്റുന്നു കൽപറ്റ: സംസ്ഥാന സർക്കാർ പ്രത്യേക താൽപര്യമെടുത്ത് നടപ്പാക്കാനൊരുങ്ങുന്ന തലശ്ശേരി-മൈസൂരു റെയിൽപാതക്ക് പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽനിന്ന് അനുമതി കിട്ടാനിടയില്ലെന്ന് റിപ്പോർട്ട്. തലശ്ശേരിയിൽനിന്ന് കൂത്തുപറമ്പ്, മാനന്തവാടി, തൃശ്ശിലേരി, കുട്ട, കനൂർ ബെലാലെ, തിത്തിമതി വഴി മൈസൂരുവിലേക്ക് പുതിയ റെയിൽപാത യാഥാർഥ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ കഠിനശ്രമം നടത്തുന്നതിനിടയിലാണ് കനത്ത മഴയും കാലവർഷക്കെടുതിയുമെത്തുന്നത്. കുടക് ജില്ലയിലൂടെ കടന്നുപോകുന്ന ഇൗ പാത ഒരുവിധത്തിലും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അവിടുത്തെ കർഷക സംഘടനകൾ നേരത്തേ പ്രക്ഷോഭം തുടങ്ങിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പദ്ധതിക്ക് അനുമതി നൽകില്ലെന്ന് കർണാടക സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്. മാനന്തവാടി മേഖലയിലും കുടകിലും ഇത്തവണ കാലവർഷം വൻനാശമാണ് വിതച്ചത്. കണ്ണൂരിൽ നിർദിഷ്ട പാത കടന്നുപോകുന്ന പ്രദേശങ്ങളിലും കെടുതി രൂക്ഷമായിരുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം കുടകിൽ ഏറെപ്പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു. 180 കി.മീറ്റർ ലൈൻ പശ്ചിമ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശത്ത് വൻ മണ്ണിടിച്ചിലും ഉരുൾപൊട്ടലും നടന്നതിനാൽ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയവും റെയിൽവേ മന്ത്രാലയവും പദ്ധതിക്ക് അംഗീകാരം നൽകില്ലെന്നാണ് റിേപ്പാർട്ടുകൾ. കേരളത്തി​െൻറ താൽപര്യപ്രകാരം തങ്ങളുടെ ഫലഭൂയിഷ്ടമായ കൃഷിപ്രദേശങ്ങളും വനമേഖലയും കവർന്ന് പാത അനുവദിക്കാനാവിെല്ലന്ന തീരുമാനം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കർക്കശമാക്കുമെന്ന നിലപാടിലാണ് കുടകിലെ കർഷകർ. കൊട്ടിയൂർ, ആറളം, വയനാട് വന്യജീവി സേങ്കതങ്ങൾ, ബ്രഹ്മഗിരി വന്യജീവി സേങ്കതം, നാഗർഹോള നാഷനൽ പാർക്ക്, ബന്ദിപ്പൂർ ടൈഗർ റിസർവ് തുടങ്ങിയവയോടു േചർന്നാണ് നിർദിഷ്ട തലശ്ശേരി-മൈസൂരു പാത. കേരളത്തിലെയും കർണാടകയിലെയും പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന പദ്ധതിക്ക് നാഷനൽ ൈവൽഡ്ലൈഫ് ബോർഡിൽനിന്ന് അനുമതി ലഭിക്കാനും പ്രയാസമാവും. കേരള െറയിൽ ഡെവലപ്മ​െൻറ് കോർപറേഷൻ തലശ്ശേരി മുതൽ പെരിയപട്ടണം വരെയുള്ള പുതിയ ലൈനി​െൻറ സാധ്യത റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിർദിഷ്ട റെയിൽപാത യാഥാർഥ്യമാക്കാൻ 5000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ, നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതക്കുവേണ്ടി വയനാട്ടിൽ ഏറെ പ്രക്ഷോഭങ്ങൾ നടന്നിരുന്ന സമയത്താണ് അതി​െൻറ സാധ്യതകൾ തള്ളി സംസ്ഥാന സർക്കാർ തലേശ്ശരി-മൈസൂരു പാതക്കായി രംഗത്തുവന്നത്. തലശ്ശേരി ലോബിക്കുവേണ്ടിയാണ് ഇൗ നീക്കമെന്ന് തുടക്കത്തിലേ ആക്ഷേപം ഉയർന്നിരുന്നു. ദുരിതങ്ങൾക്കവധി, ഇൗ അമ്മമാർ കൃഷിത്തിരക്കിലാണ് റഫീഖ് വെള്ളമുണ്ട വെള്ളമുണ്ട: മഴ തുടങ്ങിയതു മുതൽ ദുരിതാശ്വാസ ക്യാമ്പിലും പ്രളയക്കെടുതിയിലുമായിരുന്നെങ്കിലും ഈ അമ്മമാർ അന്നം മറന്നില്ല. കടുത്ത പ്രയാസങ്ങൾക്ക് നടുവിലാണെങ്കിലും ഇത്തവണയും അവർ നെൽകൃഷിക്ക് തുടക്കം കുറിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് കോളനിയിലെ ആദിവാസി അമ്മമാരുടെ നെൽകൃഷിയാണ് മാതൃകയാവുന്നത്. 'അമൃത ആദിവാസി ഫാർമേഴ്സ് ഗ്രൂപ്' എന്ന പേരിൽ കഴിഞ്ഞ നാല് വർഷമായി ഇവർ നെൽകൃഷി ചെയ്യുന്നുണ്ട്. കൃഷിഭവനിൽനിന്ന് ലഭിച്ച കാഞ്ചന വിത്ത് ഉപയോഗിച്ച് മൊതക്കര വയലിലെ ആറ് ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കാതെയാണ് കൃഷി. മഴയുടെ തുടക്കത്തിൽ ഇവരുടെ കോളനിയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. തുടർന്ന് ദിവസങ്ങളോളം സമീപത്തെ സ്കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താമസം. ഇടക്ക് മഴ കുറഞ്ഞതിനെ തുടർന്ന് വീടുകളിലേക്ക് തിരിച്ചുപോയിരുന്നെങ്കിലും വീണ്ടും മഴ കനത്തതോടെ ദുരിതാശ്വാസ ക്യാമ്പിലേക്കുതന്നെ മടങ്ങേണ്ടി വന്നു. സ്വസ്ഥമായ ഉറക്കംപോലും ഇല്ലാത്ത ദിവസങ്ങളായിരുന്നിട്ടും അന്നം തരുന്ന കൃഷി കൈവിടാൻ ഇവർ തയാറായില്ല. അന്യ​െൻറ വയലിൽ കൂലിപ്പണിയെടുത്ത് മാത്രം ശീലമുള്ളവരാണ് വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ പണിയ കുടുംബങ്ങൾ. ഇൗ പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിച്ച് മാതൃകയാവുകയാണ് വെള്ളമുണ്ടയിലെ ആദിവാസി അമ്മമാർ. കഴിഞ്ഞവർഷം അഞ്ചര ഏക്കർ വയലിൽ നെൽകൃഷിയിറക്കി ഒടുക്കം നല്ല വിളവ് ലഭിച്ചതി​െൻറ സന്തോഷത്തിലായിരുന്നു ഇവർ. സ്വന്തമായി നിലമൊരുക്കി, വിത്തിറക്കി, ഞാറുനട്ട് പരിപാലിച്ച് വന്നപ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഇവർ പണിക്കിറങ്ങിയത്. എന്നാൽ, നല്ല വിളവും അനുകൂല കാലാവസ്ഥയും ഇവരുടെ വിളവെടുപ്പിന് സന്തോഷമേകി. മൊതക്കര വാളാരംകുന്ന് പണിയ കോളനിയിലെ 10 കുടുംബങ്ങളിലെ അമ്മമാരാണ് സ്വന്തം കൃഷിക്കിറങ്ങിയത്. അമൃത ആദിവാസി ഫാർമേഴ്സ് ഗ്രൂപ് പ്രവർത്തകർ നൽകിയ വിത്തും വളവും മാത്രമായിരുന്നു മുതൽമുടക്ക്. നിലം കണ്ടെത്തിയതും നിലമൊരുക്കി വിളവെടുപ്പ് വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും ഈ 10 കുടുംബങ്ങളാണ് ചെയ്തത്. കൂലിപ്പണിക്കു പോയി തിരിച്ചുവന്നും പണിക്ക് പോകുന്നതിനു മുമ്പെ പുലർച്ച വയലിലിറങ്ങിയും മറ്റുമാണ് കൃഷിപ്പണി നടത്തിയത്. ചെറിയ കുട്ടികളടക്കം അമ്മമാർക്ക് സഹായമായി നിന്നു. കൊയ്ത നെല്ലും പുല്ലും മുഴുവൻ ഇവർക്ക് സ്വന്തമെന്നത് പ്രചോദനമാവുകയാണ്. ജന്മിയുടെ വയലിൽ കൂലിപ്പണിയെടുത്ത് ഒടുക്കം കിട്ടുന്ന ഒരുപിടി നെല്ലുമായി കൂരകളിലേക്ക് പോയ മുൻഗാമികളുടെ ശീലങ്ങളെ ഉടച്ചുവാർത്ത്, വരാനിരിക്കുന്ന തലമുറകൾക്ക് പുതിയ വിജയവഴികൾ വെട്ടിത്തെളിക്കുകയാണ് ഇൗ കർഷക കൂട്ടായ്മ. പ്രളയബാധിതർക്ക് സ്റ്റേറ്റ് ബാങ്കി​െൻറ കൈത്താങ്ങ് പനമരം: പഞ്ചായത്ത് 19ാം വാർഡിൽ കൊളത്താട പട്ടികവർഗ കോളനിയിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വയനാട് മേഖല കേന്ദ്രത്തി​െൻറ കീഴിലുള്ള ശാഖകളിെലയും മറ്റു ഓഫിസുകളിെലയും ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. കോളനിയിലെ 106 കുടുംബങ്ങൾക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു. സ്റ്റേറ്റ് ബാങ്ക് റീജനൽ മാനേജർ ജി. ലേഖ മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ റൂമ ഡേ വിതരണോദ്ഘാടനം നിർവഹിച്ചു. െഡപ്യൂട്ടി ജനറൽ മാനേജർ ജി.എം. ഗോകർണ് സംബന്ധിച്ചു. സജി തോമസ്, സി.യു. സനൽകുമാർ, വി. ഗിരീഷൻ, സി.കെ. സുദേഷ്, കെ. സുനിൽ, കെ. ശിവരാമൻ, പി.പി.എം. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. വാർഡ് മെംബർമാരായ കെ.പി. ഹരിദാസ് സ്വാഗതവും കെ.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story