Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2018 11:35 AM IST Updated On
date_range 5 Sept 2018 11:35 AM ISTവയനാടിനെ അർഹമായ രീതിയിൽ പരിഗണിക്കണമെന്ന്
text_fieldsbookmark_border
കൽപറ്റ: പുതിയ കേരളം രൂപപ്പെടുത്തുമ്പോൾ വയനാടിനെ അർഹമായ രീതിയിൽ പരിഗണിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ കാർഷികമേഖലയെ സമൃദ്ധമാക്കേണ്ടിയിരുന്ന ജലസമ്പത്തിനെ ബാണാസുരസാഗർ അണക്കെട്ട് നിർമിച്ച് കുറ്റ്യാടിയിലേക്ക് തിരിച്ചുവിട്ട് ശതകോടികളുടെ വൈദ്യുതിയാണ് വർഷംതോറും ഉൽപാദിപ്പിക്കുന്നത്. ഇതുകൊണ്ട് ജില്ലക്ക് ഒരു വിധത്തിലുള്ള സാമ്പത്തികനേട്ടവും ഉണ്ടാവുന്നില്ല. ബാണാസുരസാഗറിലെ ജലംകൊണ്ട് കോഴിക്കോട് ജില്ലയിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുമ്പോൾ വയനാട്ടിലെ കൃഷിക്കാർക്ക് രൂക്ഷ വരൾച്ചയിൽപോലും ജലം നൽകുന്നില്ല. ചൂഷണത്തിനുള്ള ഉപാധി മാത്രമായാണ് വയനാടിനെ കേരളത്തിലെ ഭരണസംവിധാനം കാണുന്നത്. ഒരു മുന്നറിയിപ്പും നൽകാതെ മൂന്നു മീറ്ററോളം ഉയരത്തിൽ അണക്കെട്ടിെൻറ ഷട്ടറുകൾ തുറന്ന് സൃഷ്ടിച്ച മനുഷ്യനിർമിത പ്രളയമാണ് പതിനായിരങ്ങളെ ദുരിതത്തിലാക്കിയത്. വയനാടൻ ജനതയോട് ഒരു ഉത്തരവാദിത്തവുമില്ലാത്ത സമീപനമാണ് കെ.എസ്.ഇ.ബിയുടേത്. കോടികളുടെ അഴിമതിക്കും, സർക്കാരിെൻറ പണം പങ്കിട്ടെടുക്കാനുമുള്ള മാർഗവുമായാണ് വയനാടിന് ഒരു പ്രയോജനവും ലഭിക്കാത്ത കാരാപ്പുഴ അണക്കെട്ടിനെ സർക്കാർ ഉപയോഗിക്കുന്നത്. നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത ഇപ്പോഴത്തെ സർക്കാർ അട്ടിമറിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ചിലരുടെ സ്വാർഥതാൽപര്യത്തിനുവേണ്ടിയാണ് പദ്ധതി അട്ടിമറിച്ചത്. കേന്ദ്ര സർക്കാർ 3000 കോടി രൂപ വിഹിതം പ്രഖ്യാപിച്ചതുപോലും അവഗണിച്ചായിരുന്നു അട്ടിമറി. സർക്കാർ വയനാടിനോടുള്ള അവഗണനയും വഞ്ചനയും തുടർന്നാൽ ജനങ്ങളെ ഒന്നാകെ അണിനിരത്തിയുള്ള സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, പി.വൈ. മത്തായി, വി. മോഹനൻ, എം.എ. അസൈനാർ, ഫാ. ടോണി കോഴിമണ്ണിൽ, മോഹൻ നവരംഗ്, ജോസ് കപ്യാർമല, സംഷാദ്, അനിൽ, നാസർ കാസിം, ജോയിച്ചൻ വർഗീസ്, ജേക്കബ് ബത്തേരി എന്നിവർ സംസാരിച്ചു. ആന്ധ്രയിൽ നിന്നും സഹായ ഹസ്തം കൽപറ്റ: ജില്ലയിലെ പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ ആന്ധ്രയിൽനിന്നും സ്േനഹത്തിെൻറ കരങ്ങൾ. ആന്ധ്രയിലെ മലയാളി സുഹൃത്തുക്കളുടെ സഹകരണത്തോടെ വൈ.ആർ.എസ് നേതാവ് എ. ശരവണെൻറ നേതൃത്വത്തിലാണ് ജില്ലയിൽ സഹായമെത്തിച്ചത്. ലോഡ് കണക്കിന് ഭക്ഷണ സാധനങ്ങൾ ദുരിതപ്രദേശങ്ങളിൽ വിതരണം ചെയ്തു. നൂറു കണക്കിന് വീടുകളിലും കോളനികളിലും വിതരണം ചെയ്തു. പാർത്ഥസാരഥി, േഗാപി, രമേഷ് െറഡ്ഡി, ശിവകുമാർ, സുജിത്ത് കുമാർ, ശിങ്കാരവേലുസ്വാമി, കാർത്തിക്, മുരുകേഷ് എന്നിവർ നേതൃത്വം നൽകി. തരിയോട്കാരിയായ മാജി ഷിബിയുടെ ഇടപെടലാണ് പ്രവർത്തനത്തിന് പിന്നിൽ. തരിയോട് പത്താംമൈലിൽ കൊണ്ടുവന്ന ഭക്ഷണസാധനങ്ങളുടെ വിതരണോദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ദുരിതാശ്വാസവസ്തുക്കൾ കൈമാറി കൽപറ്റ: പ്രളയ ദുരിതത്തിൽപെട്ട വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി തൃശ്ശൂർ പെരുമ്പിലാവ് എസ്.ഐ.ഒ യൂനിറ്റ് സമാഹരിച്ച രണ്ടു ലക്ഷം രൂപയുടെ വസ്ത്രങ്ങളും കിടക്കകളും വെൽഫെയർ പാർട്ടി ജില്ല സമിതിക്ക് കൈമാറി. വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് ഡോ. എസ്.ക്യൂ.ആർ. ഇല്യാസ് എസ്.ഐ.ഒ പ്രവർത്തകൻ ഹനാൻ ഷായിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. എസ്.ഐ.ഒ പ്രവർത്തകരായ അൻഷദ് അലി, അമ്മാർ, ഹാഷിം, മുഹമ്മദ് ഫഹിം, ഹസനുൽ ബന്ന എന്നിവരാണ് ദുരിതാശ്വാസവസ്തുക്കളുമായി വയനാട്ടിൽ എത്തിയത്. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, ജ. സെക്രട്ടറി ബിനു വയനാട്, ഫൈസൽ കുന്നമ്പറ്റ, ഷാനവാസ് പനമരം, ഹബീബ് റഹ്മാൻ നെടുങ്ങോട്, ജലീൽ മുട്ടിൽ, ഹംസ ഗൂഡലായി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു പുൽപള്ളി: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന 250ലേറെ കുടുംബങ്ങൾക്ക് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജില്ല വൈസ് ചെയർമാൻ പടിയഞ്ചേരി പ്രകാശെൻറ നേതൃത്വത്തിലായിരുന്നു വിതരണം ചെയ്തത്. ജില്ല സെക്രട്ടറി കെ. സജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ബിജു പുലക്കുടിയിൽ ഉദ്ഘാടനം ചെയ്തു. മനോജ്കുമാർ, ആഗസ്റ്റിൻ പുത്തൻപുര, ബാബു കമ്പളാനിക്കൽ, ബിജു പ്ലാശ്ശേരിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story