Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2018 6:05 AM GMT Updated On
date_range 2018-09-05T11:35:59+05:30എംപ്ലോയ്ബിലിറ്റി സെൻററിൽ അഭിമുഖം നാളെ
text_fieldsകോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കായി ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയ്ബിലിറ്റി സെൻററിൽ െസപ്റ്റംബർ ആറിന് രാവിലെ 10.30 ന് അഭിമുഖം നടത്തും. ലെക്ചറർ (കോമേഴ്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്) എച്ച്.ഒ.ഡി (ഹോട്ടൽ മാനേജ്മെൻറ്) മൊബിലൈസർ, പ്ലേസ്മെൻറ് ഓഫിസർ, െട്രയിനർ, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടിവ്, ബി.ആർ.ഇ, ബി.ആർ.എം എന്നീ ഒഴിവുകളിലാണ് അഭിമുഖം. 35 വയസ്സിൽ കവിയാത്ത പ്ലസ് ടുവും അതിനു മുകളിലും യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0495 2370178. ഇൻറർവ്യൂ നാളെ കോഴിക്കോട്: സ്വാശ്രയ ഡിപ്ലോമ ഇൻ എലമെൻററി എജുക്കേഷൻ കോഴ്സിലേക്കുള്ള 16 ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള ഇൻറർവ്യൂ െസപ്റ്റംബർ ആറിന് രാവിലെ പത്തിന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫിസിൽ നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. യോഗം മാറ്റി കോഴിക്കോട്: സംസ്ഥാനത്തെ ഓട്ടോ -ടാക്സി യാത്രാ നിരക്കുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ ചെയർമാനായ ഫെയർ റിവിഷൻ കമ്മിറ്റി ഈ മാസം 11 ന് ചേരാനിരുന്ന യോഗം മാറ്റിയതായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Next Story