Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2018 6:00 AM GMT Updated On
date_range 2018-09-05T11:30:01+05:30പ്രളയബാധിത പ്രദേശങ്ങളിൽ മെഡിക്കൽ സേവനം
text_fieldsകോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.വൈ.എസി.െൻറ കീഴിലുള്ള പ്രഫഷനലുകളുടെ കൂട്ടായ്മയായ ഐ.പി.എഫ് മെഡിക്കോസ് ഫോറം വിവിധ ജില്ലകളിൽ മെഡിക്കൽ ക്യാമ്പുകളും സൗജന്യ മരുന്ന് വിതരണവും നടത്തി. ആവശ്യമായ സ്ഥലങ്ങളിൽ കൗൺസലിങ്ങും നൽകി. മെഡിക്കൽ രംഗത്തെ വിവിധ പ്രഫഷനലുകളാണ് ക്യാമ്പുകൾക്കും മറ്റും നേതൃത്വം നൽകിയത്. വയനാട്, കോഴിക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ക്യാമ്പുകളും മരുന്നു വിതരണവും നടത്തിയത്. വരുംദിവസങ്ങളിലും സർക്കാറിെൻറ നേതൃത്വത്തിൽ നടക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനുള്ള പദ്ധതികൾക്ക് മെഡിക്കോസ് ഫോറം രൂപംനൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചേർന്ന ആലോചനയോഗത്തിൽ ഐ.പി.എഫ് ചെയർമാൻ ഡോ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
Next Story