Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. 50 ഗ്രാം വീതം കഞ്ചാവുമായി കാരശ്ശേരി കൂവ്വപറമ്പത്ത് സൈനബ മൻസിലിൽ സുനീറിനെ (42) കല്ലായി ഗവ. യു.പി സ്കൂളിന് സമീപത്തുനിന്നും കോഴിക്കോട് കല്ലുത്താൻകടവ് കോളനിയിലെ രാജുവിനെ (59) മീഞ്ചന്ത-കോഴിക്കോട് ബൈപാസിൽ മിംസ് ആശുപത്രിക്ക് സമീപത്തുനിന്നുമാണ് ചൊവ്വാഴ്ച അറസ്റ്റ്ചെയ്തത്. ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ. യൂസഫ്, പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൽ ഗഫൂർ, ബി. യുഗേഷ്, അനിൽദത്ത് കുമാർ, സി. വിജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ഷിബു, എൻ.എസ്. സന്ദീപ്, വി. അശ്വിൻ, മുഹമ്മദ് അസ്ലം, എക്സൈസ് ൈഡ്രവർ എം.എൻ. അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story