Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്നേഹപൂർവം കോഴിക്കോട്: ...

സ്നേഹപൂർവം കോഴിക്കോട്: വെൽഫെയർ പാർട്ടി 2.5 ലക്ഷം രൂപയുടെ കിറ്റുകൾ നൽകി

text_fields
bookmark_border
കോഴിക്കോട്: ജില്ല കലക്ടറുടെ സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി കല്ലുത്താൻ കടവ് കോളനിയിലെ പ്രളയ ദുരന്തത്തിൽ പെട്ട് എല്ലാം നഷ്ട്ടപ്പെട്ട 25 കുടുംബങ്ങൾക്ക് 10000 രൂപ വിലയുള്ള ഗൃഹോപകരണ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. കസബ വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന പരിപാടിയിൽ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. ലളിതപ്രഭ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫിസർ കെ. ബീന, തഹസിൽദാർ സുബ്രഹ്മണ്യൻ, ഹരിത മിഷൻ കോഒാഡിനേറ്റർ പി. പ്രകാശ്, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, സെക്രട്ടറി ടി.കെ. മാധവൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story